Latest News

കുട സാമ്പത്തിക സഹായം കൈമാറി

കൂരാച്ചുണ്ട്: കുവൈറ്റിലെ ജില്ലാ സംഘടനകളുടെ കോർഡിനേഷൻ ഗ്രൂപ്പ് ആയ "കുട " (കേരള യുണൈറ്റഡ് ഡിസ്ട്രിക്ട് അസോസിയേഷൻ ) സാമ്പത്തിക സഹായം കൈമാറി.[www.malabarflash.com] 

കുവൈറ്റിൽ ഫഹഹീൽ മത്സ്യ മാർക്കറ്റ് തൊഴിലാളിയും കൂരാച്ചുണ്ട് സ്വദേശിയുമായ ജമാൽ അലർജി അസുഖം മൂലം ശരീരത്തിലെ തൊലി പൊളിഞ്ഞുമാറിയും വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വാർന്നും കുവൈറ്റ്‌ അദാൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും പ്രവാസി സംഘടനകളുടെ സഹായത്തോടെ തുടർ ചികിത്സക്കായി നാട്ടിലേക്ക് അയക്കുകയും ചെയ്തിരുന്നു. 

കുടയുടെ അംഗ സംഘടനകളിൽ നിന്നും സ്വരൂപിച്ച തുക ഒരു ലക്ഷത്തി എഴുപത്തിമൂന്നായിരം രൂപ ജമാൽ ചികിത്സ സഹായ കമ്മിറ്റി ചെയർമാൻ ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ ഗീത ചന്ദ്രന്  കുട എക്സിക്യൂട്ടീവ് മെമ്പർ സത്യൻ വരൂണ്ട കൈമാറി. 

 ഓ. കെ അമ്മദ്, (വൈസ് പ്രസിഡണ്ട്‌), ജോസ് വെളിയത്ത് (ക്ഷേമ കാര്യ ചെയർമാൻ, റംല മജീദ് (വാർഡ്‌ മെമ്പർ), ജലീൽ കുന്നും പുറത്ത് (പെയിൻ & പാലിയെറ്റിവു പ്രസിഡണ്ട്‌ ) (കൺവീനർ, ജമാൽ സഹായ കമ്മിറ്റി), ബാബു കെ.കെ (സെക്രട്ടറി എൻ. ജി. ഓ യൂണിയൻ പേരാമ്പ്ര ഏരിയ) സതീശൻ പയ്യോളി രാജീവൻ പി ടി. പങ്കെടുത്തു. 

നേരത്തെ കുവൈത്തിൽ വെച്ച് നൂറു ദിനാർ "കുട" ഭാരവാഹികൾ ജമാലിന് കൈമാറിയിരുന്നു . കുടയുടെ ഈ പ്രവർത്തനത്തിൽ സഹകരിച്ച മുഴുവൻ അംഗ സംഘടനകളെയും കുടയുടെ ജനറൽ കൺവീനർ സത്താർ കുന്നിൽ , കൺവീനർമാരായ സലിം രാജ്, ബിജു കടവിൽ, രാജീവ് രാജീവ്‌ നടുവിലേമുറി , ഷൈജിത്, ഓമനക്കുട്ടൻ എന്നിവർ അഭിനന്ദിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.