കാഞ്ഞങ്ങാട്: പാണത്തൂരിലെ പൗരപ്രമുഖനും പ്രവാസിയുമായിരുന്ന എഴുപതുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കാല്‍ ഹൗസില്‍ പി.കെ ഉമര്‍ ഹാജി (70) യാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വീടിന്റെ സിറ്റൗട്ടിന് പുറത്ത് തൂങ്ങിയ നിലയില്‍ കണ്ടത്.[www.malabarflash.com]
പതിവായി സുബ്ഹി നിസ്‌കാരത്തിന് പള്ളിയില്‍ പോകാറുള്ള ഉമര്‍ ഹാജി പതിവുപോലെ വീട്ടില്‍ നിന്നും പള്ളിയിലേക്ക് ഇറങ്ങുകയായിരുന്നു. ജമാഅത്ത് പള്ളിക്ക് തൊട്ടടുത്തുള്ള ബന്ധുവീടിന്റെ സിറ്റൗട്ടിന് പുറത്താണ് കയറില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരണത്തിനിടയാക്കിയ കാരണം അന്വേഷിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു.
രാജപുരം പോലീസ് സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം വിദഗ്ദ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഭാര്യ: റുഖിയ. മക്കള്‍: സുമയ്യ, ഹാജറ, സമീറ, ഷാക്കിറ, അന്‍വര്‍. മരുമക്കള്‍; നസീര്‍, നൂറുദ്ദീന്‍, നാസര്‍, മുസ്തഫ. സഹോദരങ്ങള്‍: പി.കെ മുഹമ്മദ്, പി.കെ ഹമീദ്, പി.കെ അബ്ബാസ്, പി.കെ മൊയ്തീന്‍, കുഞ്ഞാസിയ.

No comments:
Post a Comment