Latest News

മൈ ജിയോ ആപ് വഴി 149 രൂപ റീച്ചാര്‍ജ് ചെയ്താല്‍ തുക തിരിച്ച് കിട്ടും

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളാണ് ജിയോ. ജിയോ വരിക്കാര്‍ക്കായി ഓഫറുകള്‍ നല്‍കാറുണ്ടെങ്കിലും ഇത്തവണ സേര്‍ച്ച് എന്‍ജിന്‍ സര്‍വീസ് ഗൂഗിളിന്റെ ഗൂഗിള്‍ പേയും ചേര്‍ന്ന് വന്‍ ഓഫറാണ് നല്‍കുന്നത്.[www.malabarflash.com]

മൈ ജിയോ ആപ് വഴി ജിയോയുടെ 149 രൂപയ്ക്ക് റിച്ചാര്‍ജ് ചെയ്യുമ്പോള്‍ ഗൂഗിള്‍ പേ വഴിയാണ് പണം കൈമാറുന്നതെങ്കില്‍ റീചാര്‍ജ് ചെയ്യുന്ന തുക പൂര്‍ണമായും തിരിച്ചു നല്‍കും.

ജിയോയുടെ 149 രൂപ പ്ലാനില്‍ 48 ജിബി 4ജി ഡേറ്റയാണ് ലഭിക്കുക. ജിയോയുടെ എല്ലാ വരിക്കാര്‍ക്കും 149 പ്ലാനിന്റെ ഇളവ് ലഭിക്കുമെന്നാണ് ഗൂഗിള്‍ പേ പറയുന്നത്. മൈ ജിയോ വഴി റീചാര്‍ജ് ചെയ്യുമ്പോള്‍ പേയ്മെന്റ് ഓപ്ഷന്‍ ഗൂഗിള്‍ പേ യുപിഐ ഉപയോഗിക്കുക. ഉടന്‍ തന്നെ 149 രൂപ ക്യാഷ്ബാക്ക് ലഭിക്കും.

149 രൂപയുടെ ഓഫര്‍ ജിയോയുടെ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് കണക്ഷനുള്ളവര്‍ക്ക് മാത്രമാണ് ലഭിക്കുക. പുതിയ ഉപയോക്താക്കള്‍ ‘ജിയോ’ എന്ന റഫറല്‍ കോഡ് ഉപയോഗിച്ച് ഗൂഗിള്‍ പേ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡു ചെയ്ത് സൈന്‍ അപ്പ് ചെയ്യേണ്ടതുണ്ട്. സൈന്‍ അപ്പ് ചെയ്ത ശേഷം മൈ ജിയോ അപ്ലിക്കേഷന്‍ സന്ദര്‍ശിച്ച് നിങ്ങള്‍ റീചാര്‍ജ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ജിയോ നമ്പര്‍ തിരഞ്ഞെടുക്കുക. സൗജന്യ കോളുകളും എസ്എംഎസുകളും 28 ദിവസത്തേക്ക് ലഭിക്കുന്ന, മൊത്തം 42 ജിബി 4ജി എല്‍ടിഇ ഡേറ്റ വാഗ്ദാനം ചെയ്യുന്ന 149 രൂപ പ്ലാന്‍ തിരഞ്ഞെടുക്കുക. തുടര്‍ന്ന് ഗൂഗിള്‍ പേ വഴി ഒരു പേയ്മെന്റ് നടത്തി ഇടപാടുകള്‍ പൂര്‍ത്തിയാക്കുക.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.