ചെറുവത്തൂര്‍: മുപ്പത്തിയഞ്ച് വര്‍ഷക്കാലം മാതൃഭൂമി പയ്യന്നൂര്‍ ലേഖകനും അധ്യാപക നേതാവുമായിരുന്ന 'കെ.രാഘവന്‍ മാസ്റ്ററുടെ സ്മരണക്ക് ഏര്‍പ്പെടുത്തിയ സംസ്ഥാന തല മാധ്യമ പുരസ്‌കാരത്തിന് വിനയന്‍ പിലിക്കോട് അര്‍ഹനായി.[www.malabarflash.com]
സുപ്രഭാതം ദിനപത്രം ചെറുവത്തൂര്‍ ലേഖകനാണ്. 2018 ജൂലായ് 1 മുതല്‍ 2019 ജൂണ്‍ 30 വരെ പ്രസിദ്ധീകരിക്കപ്പെട്ട സാമൂഹ്യ പ്രതിബദ്ധതയുള്ള ലേഖനങ്ങളും വാര്‍ത്തകളുമാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്.
10,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. സെപ്തംബര്‍ 7 ന് അന്നൂരില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് ഏറ്റുവാങ്ങും
No comments:
Post a Comment