Latest News

ലോകത്ത്‌ ആദ്യമായി പോപ്പ് അപ്പ് ഡ്യൂവൽ സെൽഫി ക്യാമറ, വിവോ വി 17പ്രോ ഇന്ത്യയിൽ

ലോകത്താദ്യമായി 32 എംപി ഡ്യൂവൽ പോപ് അപ്പ് സെൽഫി ക്യാമറയും 48 എംപി റിയർ ക്യാമറയുമൊക്കെയായി ഫൊട്ടോഗ്രഫിക്ക് ഏറ്റവും അനുയോജ്യമായ വിവോ വി 17പ്രോ സ്മാർട് ഫോൺ വിവോ അവതരിപ്പിച്ചു. വി സീരീസിലെ ഏറ്റവും പുതിയ മോഡലാണ് വി 17പ്രോ.[www.malabarflash.com] 

ഡ്യൂവൽ പോപ് അപ്പ് സെൽഫി ക്യാമറയും ക്വാഡ് റിയർ ക്യാമറയും അടങ്ങിയ വി 17പ്രോ ഗ്ലാസിയർ ഐസ്, മിഡ് നൈറ്റ്‌ ഓഷ്യൻ എന്നീ ആകർഷകമായ രണ്ട് നിറങ്ങളിൽ ലഭ്യമാണ്. 8 ജിബി റാമും 128 ജിബി റോമുമായി എത്തുന്ന വി 17പ്രോയുടെ വില 29,990 രൂപയാണ്.

സെപ്റ്റംബർ 27 മുതൽ വിവോ ഇന്ത്യ സ്റ്റോർ, ആമസോൺ ഡോട്ട് ഇൻ, ഫ്ലിപ്കാർട്ട്, മറ്റ് ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി വിൽപന ആരംഭിക്കും. പൂർണമായും ഇന്ത്യൻ നിർമിത ഫോണാണ് വി 17പ്രോ.

32 ജിബി ഡ്യൂവൽ പോപ് അപ്പ് ക്യാമറയാണ് വി 17പ്രോയുടെ ഒരു പ്രധാന പ്രത്യേകത. 32 ജിബി വൈഡ് ആംഗിൾ ക്യാമറ 105 ഡിഗ്രി വ്യൂ നൽകികൊണ്ട് ഏറ്റവും മികച്ച സെൽഫികൾ പ്രദാനം ചെയ്യുന്നു. ഇതിലൂടെ കൂടുതൽ സുഹൃത്തുക്കളെ ഒരു സെൽഫിയിൽ ഉൾപ്പെടുത്താം. രാത്രിയിലെ ഇരുണ്ട വെളിച്ചത്തിൽ പോലും സൂപ്പർ നൈറ്റ്‌ സെൽഫി സവിശേഷത മികച്ചതും വ്യക്തയുള്ളതുമായ സെൽഫികൾ എടുക്കാൻ സഹായിക്കുന്നു.

48 എംപി എഐ ക്വാഡ് റിയർ ക്യാമറയാണ് പിന്നിലുള്ളത്. ഈ 48 എംപി എച്ച്ഡി റിയർ ക്യാമറ 13 എംപി ടെലിഫോട്ടോ, 8 എംപി എഐ സൂപ്പർ വൈഡ് ആംഗിൾ പ്ലസ് സൂപ്പർ മാക്രോ, 2 എംപി ബൊക്കെ ക്യാമറ എന്നിവ ഉൾക്കൊള്ളുന്നു. ഈ മികച്ച ക്യാമറ ഏത് സാഹചര്യത്തിലും ഏറ്റവും ഗുണനിലവാരമുള്ള ചിത്രങ്ങൾ പകർത്താൻ സഹായിക്കുന്നു.

അപ്‌ഗ്രേഡു ചെയ്‌ത എച്ച്ഡിആർ നൈറ്റ്‌ -ഫൊട്ടോഗ്രാഫി കഴിവുകൾക്ക് ഏറ്റവും അനിയോജ്യമാണ്. വേഗമേറിയ പ്രോസസ്സിംഗും മൾട്ടി-ഫ്രെയിം നോയിസ് റിഡക്ഷൻ സാങ്കേതികവിദ്യയും ഉപയോഗിച്ച് ഉപയോക്താക്കൾക്ക് രാത്രിയിലെ എല്ലാ അദ്ഭുതങ്ങളും എളുപ്പത്തിൽ പകർത്താനാകും.

91.65 ശതമാനം സ്ക്രീൻ ബോഡി അനുപാതത്തോടു കൂടിയ 6.44 ഇഞ്ച് ഫുൾ വ്യൂ സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് വി 17പ്രോയിൽ ഉള്ളത്. വിവോ വി 17 പ്രോ 61 ശതമാനത്തോളം നീല വെളിച്ചത്തെ ഫിൽറ്റർ ചെയ്യുന്നു. കൂടാതെ, ലോ ബ്രൈറ്റ്നെസ് ആന്റി-ഫ്ലിക്കർ സാങ്കേതികവിദ്യ ഇരുട്ടിൽ കണ്ണുകൾക്ക് അധിക പരിരക്ഷ നൽകുന്നു. കൂടാതെ ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സ്കാനിങ് സാങ്കേതികവിദ്യ എളുപ്പത്തിലും സുരക്ഷിതവുമായ അൺലോക്കിങ്ങിന് സഹായിക്കുന്നു. ആൻഡ്രോയ്ഡ് 8.1 അടിസ്ഥാനമാക്കിയ ഫൺടച്ച് ഒഎസ്.

675 എഐഇ ക്വാൽകൊം സ്നാപ് ഡ്രാഗൺ പ്രോസസർ, 8 ജിബി റാം, 128 ജിബി റോം എന്നിവയാണ് വി17 പ്രോയുടെ കരുത്ത്.

ആൻഡ്രോയ്ഡ് 8.1 അടിസ്ഥാനമാക്കിയ ഫൺടച്ച് 4.5 ഒഎസ് വിവോയുടെ ജോവി എഐ എൻജിൻ എന്നിവ ഒരേസമയം നിരവധി പ്രവർത്തികൾ മികച്ച വേഗത്തിൽ പ്രവർത്തിപ്പിക്കുവാൻ വി 17പ്രോയെ പ്രാപ്തമാക്കുന്നു.

ടൈപ്പ് സി ഡ്യൂവൽ എൻജിൻ ഫാസ്റ്റ് ചാർജിങ് സാങ്കേതിക വിദ്യയോട് കൂടിയ ഭാരം കുറഞ്ഞതും കനം കുറഞ്ഞതുമായ 4100 എംഎഎച്ച് ബാറ്ററി വി 17പ്രോയ്ക്ക് മികച്ച ബാറ്ററി കരുത്ത് നൽകുന്നു. നിരവധി മികച്ച ആനുകൂല്യങ്ങളും ഇതോടൊപ്പം കമ്പനി നൽകുന്നുണ്ട്. ഒക്ടോബർ 8 വരെ ഫോൺ വാങ്ങുന്നവർക്ക് ഒരുതവണ സ്ക്രീൻ റീപ്ലേസ്മെന്റ് സൗകര്യം, ഐസിഐസിഐ, എച്ച് ഡി എഫ് സി ക്രെഡിറ്റ്‌ /ഡെബിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് 10ശതമാനം ക്യാഷ് ബാക്ക്, എച്ച് ഡി എഫ് സി കൺസ്യൂമർ ലോൺസ് ഇഎംഇ സൗകര്യം എന്നിവ ലഭ്യമാകും. 

എച്ച് ഡി ബിയിൽ പൂജ്യം ഡൗൺ പേയ്‌മെന്റ്, ഏതെങ്കിലും ക്രെഡിറ്റ്‌ ഉപയോഗിക്കുകയാണെകിൽ 10ശതമാനം അധിക കാഷ് ബാക്കും ലഭിക്കും. ബജാജിൽ ആറു മാസ കാലാവധി വരെ പൂജ്യം ഡൗൺ പേയ്‌മെന്റ്, എക്സ്ചേഞ്ച്‌ ഉപഭോക്താക്കൾക്ക് സമ്മാനങ്ങൾ, തുടങ്ങിയ നിരവധി ആനുകൂല്യങ്ങളും വിവോ പ്രഖ്യാപിച്ചിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.