സുല്‍ത്താന്‍ ബത്തേരി: കെഎസ്ആര്‍ടിസി സ്‌കാനിയ ബസ്സിന്റെ പാഴ്‌സല്‍ ഡോര്‍ തട്ടി യുവതി മരിച്ചു. സുല്‍ത്താന്‍ ബത്തോരി കല്ലൂര്‍ നാഗരംചാല്‍ വാഴക്കണ്ടി പ്രവീണിന്റെ ഭാര്യ മിഥു (24) വാണ് മരിച്ചത്.[www.malabarflash.com]
ദേശീയപാതയില്‍ കല്ലൂരിലായിരുന്നു അപകടം. കെഎസ്ആര്‍ടിസി സ്‌കാനിയ ബസ്സിന്റെ പാഴ്‌സല്‍ വയ്ക്കുന്ന ഭാഗത്തെ തുറന്നുകിടന്ന ഡോര്‍ നടന്നുപോവുന്ന മിഥുവിന്റെ ദേഹത്ത് തട്ടി തെറിച്ചുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മിഥുവിനെ കോഴിക്കോട് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷയ്ക്കാനായില്ല.
രണ്ടുവയസ്സുള്ള അംഗിത് ഏക മകനാണ്. ബത്തേരി ലുലു വെഡിങ് സെന്ററിലെ ജീവനക്കാരിയാണ്. മാസങ്ങള്‍ക്കു മുമ്പുണ്ടായ ഒരപകടത്തില്‍ പരിക്കേറ്റ ഭര്‍ത്താവ് പ്രവീണ്‍ ഇപ്പോഴും ചികില്‍സയിലാണ്.
No comments:
Post a Comment