ജിദ്ദ: സൗദിയില്‍ പള്ളിയില്‍ കാവല്‍ക്കാരനായി ജോലി ചെയ്തിരുന്ന മലയാളിയെ രക്തം വാര്‍ന്നു മരിച്ച നിലയില്‍ കണ്ടെത്തി. ജിദ്ദയില്‍ ശാരാ ഹിറയില്‍ ഇബ്‌നു ഖയ്യൂം മസ്ജിദിനു സമീപമാണ് സംഭവം.[www.malabarflash.com]
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ചുങ്കത്ത് ഇമ്പിച്ചിക്കോയ തങ്ങളെ (45) യാണ് പള്ളിയിലെ സ്ത്രീകളുടെ വാതിലിന്റെ അടുത്തായി രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടത്.
ശാരാ ഹിറയില്‍ ജ്യൂസ് വേള്‍ഡിന്റെ പിന്‍വശത്തുള്ള ഇബ്‌നു ഖയ്യൂം പള്ളിയുടെ കാവല്‍ക്കാരനായി ജോലി ചെയ്യുന്ന ഇദ്ദേഹം മുകളില്‍ നിന്ന് വീണതായിരിക്കുമെന്ന് അനുമാനത്തിലാണ് സമീപ വാസികള്‍.
ശാരാ ഹിറയില്‍ ജ്യൂസ് വേള്‍ഡിന്റെ പിന്‍വശത്തുള്ള ഇബ്‌നു ഖയ്യൂം പള്ളിയുടെ കാവല്‍ക്കാരനായി ജോലി ചെയ്യുന്ന ഇദ്ദേഹം മുകളില്‍ നിന്ന് വീണതായിരിക്കുമെന്ന് അനുമാനത്തിലാണ് സമീപ വാസികള്‍.
പോലിസ് സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി വരികയാണ്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
No comments:
Post a Comment