ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ രണ്ട് ആൺകുട്ടികൾ ബെഞ്ച് ചുമന്ന് ഓടിപ്പോകുന്ന് കണ്ട് നാട്ടുകാർ തടഞ്ഞു. മോഷണ ശ്രമമാണെന്ന് കരുതിയാണ് നാട്ടുകാർ തടഞ്ഞത്. എന്നാൽ കുട്ടികളുടെ അടുത്തെത്തിയപ്പോഴാണ് അതിൽ 10 വയസുള്ള കുട്ടിയുടെ കാൽ ചങ്ങല ഉപയോഗിച്ച് ബെഞ്ചിൽ ബന്ധിച്ചിരിക്കുന്നു.[www.malabarflash.com]
ഭോപ്പാലിലെ മദ്രസയിൽ താമസിക്കുന്ന കുട്ടികൾ ഇവിടെനിന്നും വീട്ടിലേക്ക് രക്ഷപെടാനുള്ള ശ്രമത്തിനിടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. മദ്രസയിൽ നിന്നും ഓടിപ്പോകുമെന്ന് ആരോപിച്ചാണ് കുട്ടിയെ ബെഞ്ചിൽ തളച്ചിട്ടത്. എന്നാൽ കൂടെയുണ്ടായിരുന്ന ഏഴു വയസുകാരനൊപ്പം തന്നെ പൂട്ടിയിട്ട ബെഞ്ചും ചുമന്ന് രക്ഷപെടാൻ കുട്ടികൾ ശ്രമിക്കുകയായിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് മദ്രസ നടത്തിപ്പുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു.
ഈ രണ്ടു കുട്ടികളും നേരത്തെ മദ്രസയിൽനിന്നും പറയാതെ വീട്ടിലേക്ക് ഓടിപ്പോയവരാണെന്ന് നടത്തിപ്പുകാർ പറയുന്നു. വീണ്ടും ഇവർ പുറത്തുപോകുമെന്ന് ഭയന്നാണ് ജീവനക്കാർ കുട്ടിയെ പൂട്ടിയിട്ടതെന്നും പറയുന്നു. ക്ലാസ് മുറിയിലെ ഇരുമ്പ് ബെഞ്ചിലാണ് കുട്ടിയെ പൂട്ടിയിട്ടത്. വീട്ടുകാരുടെ അറിവോടെയാണ് നടപടിയെന്നും മദ്രസ ജീവനക്കാർ പറയുന്നു.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി ഗ്യാസ് കട്ടർ ഉപയോഗിച്ച് ചങ്ങല മുറിച്ചാണ് കുട്ടിയെ മോചിപ്പിച്ചത്.

No comments:
Post a Comment