ഡെറാഡൂണ്‍: ഡെറാഡൂണില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി യുവാവ് കൊല്ലപ്പെട്ടതാണെന്ന സ്ഥിരീകരണവുമായി പോലീസ്. 485 കോടി രൂപയുടെ ബിറ്റ്‌കോയിന്‍ സ്വന്തമാക്കാന്‍ വേണ്ടി സുഹൃത്തുക്കള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.[www.malabarflash.com]
മലപ്പുറം വടക്കന്‍ പാലൂര്‍ മേലേപീടിയേക്കല്‍ സ്വദേശി അബ്ദുള്‍ ഷുക്കൂര്‍ (25) ആണ് കൊല്ലപ്പെട്ടത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഷുക്കൂറിനെ ആശുപത്രിയില്‍ എത്തിച്ചശേഷം അത്യാഹിത വിഭാഗത്തില്‍ ഉപേക്ഷിച്ച് സ്ഥലം വിടുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആഷിഖ്, ആര്‍ഷാദ്, യാസിന്‍, റിഹാബ്, മുനീഫ് എന്നിവരാണ് അറസ്റ്റിലായത്.
കൊലപ്പെടുത്തിയത് പത്തോളം പേര്‍ ചേര്‍ന്ന സംഘമാണെന്നും ഇവരെല്ലാം മലയാളികള്‍ ആണെന്നും ഡെറാഡൂണ്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് അരുണ്‍ മോഹന്‍ ജോഷി വ്യക്തമാക്കി. പാണ്ടിക്കാട്, മഞ്ചേരി, മലപ്പുറം സ്വദേശികളാണ് പ്രതികളെല്ലാവരും.
പിതാവ് മുഹമ്മദിന്റെ സ്വദേശമായ കാസര്‍കോട് കേന്ദ്രീകരിച്ചാണ് ഷുക്കൂര്‍ ബിസിനസ് നടത്തി വന്നിരുന്നത്. ബിറ്റ്‌കോയിന്റെ മൂല്യമിടിഞ്ഞതോടെ നിക്ഷേപകര്‍ പണം ആവശ്യപ്പെട്ടു തുടങ്ങി. നാട്ടില്‍ നില്‍ക്കാന്‍ കഴിയാതെ വന്നതോടെ ഷുക്കൂര്‍ ഡെറാഡൂണില്‍ വിദ്യാര്‍ഥിയായ യാസിന്റെ അടുത്തേക്ക് പോയി. ബിസിനസ് പങ്കാളികളായ മറ്റ് ഒന്‍പതുപേരും ഷുക്കൂറിന്റെ കൂടെയുണ്ടായിരുന്നു.
ഷുക്കൂറിന്റെ കൈവശം കോടികള്‍ മൂല്യമുള്ള ബിറ്റ്‌കോയിന്‍ ഉണ്ടെന്നും ഇതിന്റെ പാസ്വേഡ് കൈക്കലാക്കിയാല്‍ പണം സ്വന്തമാക്കാമെന്നും ആഷിഖും സുഹൃത്തുക്കളും കണക്കുകൂട്ടി. ഇതേ തുടര്‍ന്ന് ഷുക്കൂറിനെ യാസിന്റെ ഡെറാഡൂണിലുള്ള വീട്ടില്‍വെച്ച് ക്രൂരമായി മര്‍ദിച്ചു. മൂന്ന് ദിവസത്തോളം മര്‍ദനം തുടര്‍ന്നു. പക്ഷേ പാസ്‌വേഡ് ലഭിച്ചില്ല. ഷുക്കൂര്‍ അവശനായപ്പോള്‍ പ്രതികളില്‍ അഞ്ച് പേര്‍ ചേര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു.
ഇവിടെ നടത്തിയ പരിശോധനയില്‍ ഷുക്കൂര്‍ മരിച്ചതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. ഇതോടെ ഷുക്കൂറിന്റെ മൃതദേഹം ഉപേക്ഷിച്ച് പ്രതികള്‍ കടന്നു കളയുകയായിരുന്നു. ആശുപത്രി അധികൃതരാണ് സംഭവം പോലീസില്‍ വിളിച്ച് അറിയിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് പോലീസ് പ്രതികളെ പിടികൂടിയത്.
വ്യാഴാഴ്ച രാവിലെ വിവരംലഭിച്ച ബന്ധുക്കള്‍ വിമാനമാര്‍ഗം ഡെറാഡൂണിലെത്തിയിട്ടുണ്ട്. ഡല്‍ഹിയിലെത്തിച്ച് മൃതദേഹം എംബാം ചെയ്യും. തുടര്‍ന്ന് വിമാനമാര്‍ഗം നാട്ടിലെത്തിക്കാനാണ് തീരുമാനം.

No comments:
Post a Comment