കണ്ണൂര്‍: മാരകമായ മയക്കുമരുന്നുമായി കണ്ണൂരില്‍ യുവാവ് പിടിയില്‍. കണ്ണൂര്‍ കോയ്യോട് സ്വദേശി ഇര്‍ഷാദിനെ(27)യാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ. സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.[www.malabarflash.com]
ഓപ്പറേഷന്‍ വിശുദ്ധിയുടെ ഭാഗമായി കണ്ണൂര്‍ എക്‌സൈസ് ഇന്റലിജന്‍സിന്റെ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് കാറില്‍ കടത്തുകയായിരുന്ന മയക്കുമരുന്ന് പിടികൂടിയത്.
15 ഗ്രാം ആംഫിറ്റമിന്‍, 107 ഗ്രാം കഞ്ചാവ്, 250 മില്ലിഗ്രാം കൊക്കേയിന്‍ എന്നിവയാണ് ഇര്‍ഷാദില്‍ നിന്ന് കണ്ടെത്തിയത്. ആംഫിറ്റമിന്‍ ഗ്രാമിന് 5000 രൂപയ്ക്കാണ് വില്‍പ്പന നടത്തുന്നത്. താഴെ ചൊവ്വ, ചാല, കോയോട് ഭാഗങ്ങളില്‍ സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും ഇയാള്‍ മയക്കുമരുന്ന് എത്തിക്കുന്നത്.
No comments:
Post a Comment