Latest News

ഏ​ഴു​പ​ത്തി​നാ​ലി​ന്‍റെ യൗ​വ്വ​നം; മം​ഗ‍​യ്യ​മ്മ ഒ​ടു​വി​ൽ ഇരട്ടകളുടെ അ​മ്മ​യാ​യി

ഗു​ണ്ടൂ​ർ: എ​ഴു​പ​ത്തി​നാ​ലാം വ​യ​സി​ൽ അ​മ്മ​യാ​കു​ക, അ​തും ഇ​ര​ട്ട​കു​ട്ടി​ക​ളു​ടെ. വൈ​ദ്യ​ശാ​ത്ര​ത്തെ അ​പ്പാ​ടെ ഞെ​ട്ടി​ച്ചി​രി​ക്കു​ന്ന​ത് ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ഗോ​ധാ​വ​രി സ്വ​ദേ​ശി​നി​യാ​യ മം​ഗ‍​യ്യ​മ്മ​യാ​ണ്. ഇ​തോ​ടെ അ​മ്മ​യാ​കു​ന്ന ലോ​ക​ത്തെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ വ്യ​ക്തി​യാ​യി മം​ഗ​യ്യ​മ്മ മാ​റി.[www.malabarflash.com]

ഈ​സ്റ്റ് ഗോ​ധാ​വ​രി‌ ജി​ല്ല​യി​ലെ നെ​ല​പ​രി​പാ​ഡാ​ണ് മം​ഗ​യ്യ​മ്മ​യു​ടെ സ്വ​ദേ​ശം. ഒ​രു കു​ഞ്ഞി​ക്കാ​ല് കാ​ണാ​നു​ള്ള മം​ഗ​യ്യ​മ്മ​യു​ടെ 54 വ​ർ​ഷ​ത്തെ മോ​ഹ​മാ​ണ് ഗു​ണ്ടൂ​റി​ലെ അ​ഹ​ല്യ നേ​ഴ്സിം​ഗ് ഹോ​മി​ൽ പൂ​വ​ണി​ഞ്ഞ​ത്.

കൃ​ത്രി​മ​ബീ​ജ​സ​ങ്ക​ല​ന​ത്തി​ലൂ​ടെ​യാ​ണ് (ഐ​വി) മം​ഗ​യ്യ​മ്മ​യ്ക്കു കു​ട്ടി​ക​ളു​ണ്ടാ​യ​ത്. അ​ഹ​ല്യ നേ​ഴ്സിം​ഗ് ഹോ​മി​ലെ ഡോ​ക്ട​ർ എ​സ്. ഉ​മാ​ശ​ങ്ക​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ചി​കി​ത്സ. കു​ട്ടി​ക​ളും അ​മ്മ​യും സു​ഖ​മാ​യി​രി​ക്കു​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

താ​ൻ വ​ലി​യ സ​ന്തോ​ഷ​ത്തി​ലാ​ണെ​ന്നും ദൈ​വം ഒ​ടു​വി​ൽ ത​ങ്ങ​ളു​ടെ പ്രാ​ർ​ഥ കേ​ട്ട​താ​യും മം​ഗ​യ്യ​മ്മ പ​റ​ഞ്ഞു. വൈ. ​രാ​ജാ റു​വാ​ണ് മം​ഗ​യ്യ​മ്മ​യു​ടെ ഭ​ർ​ത്താ​വ്. ഒ​രു വ​ർ‌​ഷം മു​മ്പാ​ണ് ദ​മ്പ​തി​ക​ൾ ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​ത്. ഐ​വി ചി​കി​ത്സ​യു​ടെ ആ​ദ്യ ഘ​ട്ട​ത്തി​ൽ ത​ന്നെ മം​ഗ​യ്യ​മ്മ ഗ​ർ​ഭം ധ​രി​ച്ചു. മം​ഗ​യ്യ​മ്മ​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി പ​രി​ശോ​ധി​ക്കാ​ൻ ഡോ​ക്ട​ർ​മാ​രു​ടെ മൂ​ന്ന് ടീ​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.