Latest News

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്; ലീഗിന്റെ സുപ്രധാന യോഗം പാണക്കാട്ട് തുടങ്ങി, എം. അബ്ബാസിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ചേശ്വരം മണ്ഡലം കമ്മിററി സംസ്ഥാന നേതൃത്വത്തിന് കത്ത് നല്‍കി

മലപ്പുറം: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലെ ലീഗ് സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കുന്നതിനുളള സുപ്രധാന യോഗം പാണക്കാട്ട് തുടങ്ങി.[www.malabarflash.com] 

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലികുട്ടി, കെ.പി എ മജീദ് തുടങ്ങിയ സംസ്ഥാന നേതാക്കളുടെ സാന്ന്യധ്യത്തില്‍ നടക്കുന്ന യോഗത്തില്‍ കാസര്‍കോട് ജില്ലാ കമ്മിററി ഭാരവാഹികളും മഞ്ചേശ്വരം മണ്ഡലം ഭാരവാഹികളും പങ്കെടുക്കുന്നുണ്ട്. 

ചര്‍ച്ചകള്‍ക്ക് ശേഷം വൈകുന്നേരത്തോടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് വിവരം.
അതിനിടെ മഞ്ചേശ്വരം മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എം. അബ്ബാസിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ചേശ്വരം മണ്ഡലം മുസ്‌ലിം ലീഗ് കമ്മിററി സംസ്ഥാന നേതൃത്വത്തിന് കത്ത് നല്‍കിയതായും സൂചനയുണ്ട്.
മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ദീന്‍, ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, മഞ്ചേശ്വരം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.കെ.എം അഷ്‌റഫ് എന്നിവരുടെ പേരുകളാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ സജീവമായുളളത്

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.