Latest News

പി. ജയരാജന്‍ ബി.ജെ.പിയിലേക്കെന്ന് വ്യാജ സന്ദേശം പ്രചരിപ്പിച്ച ഫേസ്ബുക്ക് അഡ്മിന്‍ പിടിയില്‍

ക​ണ്ണൂ​ർ: സി​പി​എം സം​സ്ഥാ​ന സ​മി​തി അം​ഗ​വും ക​ണ്ണൂ​ർ മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ പി. ​ജ​യ​രാ​ജ​ൻ ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ.[www.malabarflash.com]

മ​ല​പ്പു​റം എ​ട​വ​ണ്ണ സ്വ​ദേ​ശി നൗ​ഷാ​ദി​നെ​യാ​ണ് ക​ണ്ണൂ​ർ ടൗ​ണ്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഫേ​സ്ബു​ക്ക് പേ​ജ് അ​ഡ്മി​നാ​യ ഇ​യാ​ളെ ക​ണ്ണൂ​ർ പോ​ലീ​സ് മ​ല​പ്പു​റ​ത്തെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​ണ്.

ശാരീരിക അവശതകളുള്ള നൗഷാദ് മുസ്ലിംലീഗ്, മുജാഹിദ് സംഘടനകളുടെ അനുഭാവിയാണ്. തന്റെ നിലപാട് എന്ന പേജ് വഴിയാണ് ജയരാജനെതിരെ ഇയാള്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.

ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്ന പ്ര​ചാ​ര​ണ​ത്തി​നു പി​ന്നാ​ലെ വി​ശ​ദീ​ക​ര​ണ​വു​മാ​യി പി. ​ജ​യ​രാ​ജ​ൻ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സം​ഘ​പ​രി​വാ​ർ അ​നു​കൂ​ല ടെ​ലി​വി​ഷ​ൻ ചാ​ന​ലി​ന്‍റെ ലോ​ഗോ വ​ച്ച പോ​സ്റ്റ​റു​ക​ൾ അ​ട​ക്കം ഉ​പ​യോ​ഗി​ച്ചു സം​ഘ​പ​രി​വാ​ർ ഗ്രൂ​പ്പു​ക​ളും മു​സ്ലീം തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ളി​ലു​മാ​ണു പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തെ​ന്നും ജ​യ​രാ​ജ​ൻ ആ​രോ​പി​ച്ചു.

പ്ര​ചാ​ര​ണ​ത്തി​നെ​തി​രേ ജ​യ​രാ​ജ​ൻ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്. കേ​സി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.