Latest News

അ​മൃ​ത ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ൽ​നി​ന്നു ചാ​ടി മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി

കൊച്ചി: ഇടപ്പള്ളി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. ഡല്‍ഹി സ്വദേശിനി വിയൊള റസ്‌തോഗി(20)യാണ് കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചത്.[www.malabarflash.com]

ചൊവ്വാഴ്ച് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിലുള്ള മനോവിഷമം മൂലമാണ് ആത്മഹത്യയെന്നാണ് സൂചന.

പുനര്‍മൂല്യ നിര്‍ണയ ഫലം പുറത്ത് വന്നിരുന്നെന്നും ഇതേത്തുടര്‍ന്ന് വിയൊള അസ്വസ്ഥയായിരുന്നെന്നും സഹപാഠികള്‍ പറയുന്നു.

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.