Latest News

ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര നവരാത്രി ആഘോഷം സെപ്തംബര്‍ 29 മുതല്‍

ഉദുമ: ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ നവരാത്രി ആഘോഷം സെപ്തംബര്‍ 29 മുതല്‍ ഒക്ടോബര്‍ 8 വരെ വിവിധ പരിപാടികളോടെ നടത്തും. സപ്തംബര്‍ 29ന് രാവിലെ ഗണപതിഹോമത്തോടുകൂടി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും.[www.malabarflash.com]

എല്ലാ ദിവസവും ഭജന, ദേവി പൂജ, അത്താഴപൂജ, പ്രസാദവിതരണം എന്നിവ ഉണ്ടായിരിക്കും. നവരാത്രി ആഘോഷനാളുകളില്‍ വൈകു: 7 മുതല്‍ 9 വരെ വിവിധ ഭജന സംഘങ്ങളായ ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്ര ഭജനസമിതി, ഉദുമ പടിഞ്ഞാര്‍ അയ്യപ്പമന്ദിരം ഭജനസമിതി, കരിപ്പോടി ശ്രീ ശാസ്താ വിഷ്ണു ക്ഷേത്ര ഭജനസമിതി, അമരാവതി ശ്രീ രക്തേശ്വരീ വിഷ്ണുമൂര്‍ത്തി ക്ഷേത്ര ഭജനസമിതി, പള്ളം അയ്യപ്പ മഠം ഭജന സംഘം, മാന്യംകൊട് ശ്രീ മഹാവിഷ്ണു ശാസ്താ ക്ഷേത്ര ഭജന സമിതി, കോട്ടിക്കുളം ശ്രീ കുറുംബാ ഭഗവതി ക്ഷേത്ര ഭജന സമിതി, പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര ഭജന സമിതി എന്നിവരുടെ ഭജനയും. ഒക്ടോബര്‍ 6ന് ഞായറാഴ്ച ദുര്‍ഗ്ഗാഷ്ടമി പൂജയും, പൂജ വെപ്പും, മഹാനവമി ദിവസമായ 7ന് തിങ്കളാഴ്ച വാഹനപൂജയും നടക്കും. 

8ന് ചൊവാഴ്ച വിജയദശമിയുടെ ഭാഗമായി രാവിലെ 8 മണിക്ക് കുട്ടികളെ എഴുത്തിനിരുത്തല്‍ ചടങ്ങോടു കൂടി നവരാത്രി ആഘോഷകള്‍ക്ക് സമാപനം കുറിക്കും. ഗ്രന്ഥ പൂജയ്ക്കുള്ള ഗ്രന്ഥങ്ങള്‍ ഒക്ടോബര്‍ 6ന് വൈകുന്നേരം 6 മണിക്ക് മുമ്പായി എത്തിക്കണമെന്നും വാഹനപൂജയ്ക്കും കുട്ടികളെ എഴുത്തിനിരുത്തുന്നവരും മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ക്ഷേത്ര ഭരണ സമിതി ഭാരവാഹികള്‍ അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.