ഉദുമ: പ്രശസ്ത വീഡിയോഗ്രാഫര്‍ അനില്‍ കണ്ണനെ (45) ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പിരിക്കയിലെ കുഞ്ഞിക്കണ്ണന്റെ മകനാണ്.[www.malabarflash.com]
പാലക്കുന്നിലും, കളനാട്ടും ഏറെ കാലം മഴവില്‍ എന്ന പേരില്‍ സ്വന്തമായി സ്റ്റുഡിയോ നടത്തിയിരുന്നു.
ഇന്ത്യാവിഷന്‍, സൂര്യടിവി എന്നീ ചാനലുകളിലടക്കം പ്രവര്‍ത്തിച്ചിരുന്ന അനില്‍ കണ്ണന്‍ ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ദേശീയ ചാനലിലും ഏറെക്കാലം ക്യാമറമാനായി പ്രവര്‍ത്തിച്ചുവന്നിരുന്നു. ദര്‍ശന ചാനലിലും ഡല്‍ഹിയിലെ വീഡിയോ ഗ്രാഫറായി ജോലി ചെയ്തിരുന്നു.
അങ്കത്തട്ട് എന്ന ടെലിഫിലിമിലൂടെ നിരവധി അംഗീകാരങ്ങള്‍ അനില്‍ കണ്ണനെ തേടിയെത്തിയിരുന്നു. അങ്കത്തട്ട് കൂടാതെ നിരവധി ഹൃസ്വചിത്രങ്ങളും ആല്‍ബങ്ങളും വീഡിയോ ചിത്രീകരണം നടത്തിയിരുന്നു.
ബുധനാഴ്ച വൈകിട്ട് ചെമ്പിരിക്ക റെയില്‍വേ ട്രാക്കിലാണ് അനില്‍ കണ്ണനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചെമ്പിരിക്കയിലെ ക്വാര്‍ട്ടേഴ്സിലാണ് അനില്‍ കണ്ണന്‍ താമസിച്ചുവന്നിരുന്നത്. ഉച്ചയോടെ കളനാടുള്ള സ്റ്റുഡിയോയില്‍ വീഡിയോ എഡിറ്റിംഗുമായി ബന്ധപ്പെട്ട് എത്തിയിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു.
പിന്നീട് ഭക്ഷണം കഴിച്ച് പോയതായിരുന്നു. വൈകിട്ടോടെയാണ് മരണവാര്‍ത്തയെത്തിയത്.
No comments:
Post a Comment