Latest News

എം.സി ഖമറുദ്ദീന് കെട്ടി വെക്കാനുള്ള സംഖ്യ റിയാദ് കെ.എം.സി.സി വക

കാഞ്ഞങ്ങാട്: മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന എം.സി ഖമറുദ്ദീന് കെട്ടിവെക്കാനുള്ള സംഖ്യ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നല്‍കി. നോര്‍ത്ത് ചിത്താരിയിൽ നടന്ന ചടങ്ങില്‍ മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ തുക എം.സി ഖമറുദ്ദീനെ ഏല്‍പിച്ചു.[www.malabarflash.com] 

മുസ് ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, കാഞ്ഞങ്ങാട് മണ്ഡലം മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി വണ്‍ ഫോര്‍ അബ്ദുൽ റഹ് മാൻ , മുസ് ലിം ലീഗ് ദേശീയ സമിതി അംഗം എ ഹമീദ് ഹാജി, സംസ്ഥാന സമിതി അംഗം ബഷീര്‍ വെള്ളിക്കോത്ത് പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് എ.പി ഉമ്മര്‍, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി, സി.മുഹമ്മദ് കുഞ്ഞി, മുഹമ്മദലി പീടികയില്‍ എന്നിവർ സംബന്ധിച്ചു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.