Latest News

'പാഠം ഒന്ന് പാടത്തേക്ക്' പ്രതിജ്ഞയെടുക്കാൻ വിദ്യാർത്ഥികൾ നെൽപ്പാടത്തേക്ക്

ഉദുമ: നെൽകൃഷി സംരക്ഷണത്തിന്റെ ഭാഗമായി ഉദുമ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികൾ ഉദയമംഗലത്തെ വിശാലമായ നെൽപാടത്ത് കൂട്ടം ചേർന്ന് 'പാഠം ഒന്ന് പാടത്തേക്ക്' എന്ന പ്രതിജ്ഞയെടുത്തു. കേരള കൃഷി വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പരിപാടിയാണിത്.[www.malabarflash.com]

ഉദുമ കൃഷിഭവൻ പഞ്ചായത്ത് തലത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഉദുമ ജി.എച്ച്.എസ്.എസ്സിലെ എൻ എസ് എസിന്റെയും ഇക്കോ ക്ലബ്ബിന്റെയും നേതൃത്വത്തിൽ 'പാഠം ഒന്ന് പാടത്തേക്ക്' എന്ന പ്രതിജ്ഞ വാചകം ചൊല്ലികൊടുത്തു . 

കൃഷി ഓഫീസർ ശീതൾ ശിവൻകുട്ടി, അസി.കൃഷി ഓഫീസർ കെ.ജയപ്രകാശ്, പാടശേഖര സമിതി സെക്രട്ടറി ഉദയമംഗലം സുകുമാരൻ, അധ്യാപകരായ എ.വി.രൂപേഷ്, ടി.വി.മനോജ്‌കുമാർ എന്നിവർ പ്രസംഗിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.