ഷാര്‍ജ: യുഎഇയില്‍ മൂന്നു ദിവസമായി കാണാതായ മലയാളിയെ വാഹനമിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. വാടാനപ്പള്ളി അറക്കവീട്ടില്‍ ഷിറാസി(42)ന്റെ മൃതദേഹമാണു കണ്ടെത്തിയത്.[www.malabarflash.com]
ഷാര്‍ജ നാഷനല്‍ പെയിന്റിനും സമീപം വാഹനമിടിച്ച് മരിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് പോലിസ് അറിയിച്ചു. ടെലിഫോണി കംപ്യൂട്ടര്‍ നെറ്റ് കമ്പനിയില്‍ കേബിള്‍ ഇന്‍സ്റ്റാള്‍ അസിസ്റ്റന്റായിരുന്നു.
ഷിറാസിനെ കാണാതായതിനെ തുടര്‍ന്ന് സുഹൃത്തുക്കളും ബന്ധുക്കളും പോലിസില്‍ പരാതി നല്‍കി അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലുണ്ടെന്നു വിവരം ലഭിച്ചത്.
പിതാവ്: പരേതനായ അബ്ദുല്‍ ഖാദര്‍. മാതാവ്: ലൈല, ഭാര്യ: ഷാദിയാ ഷിറാസ്. ഒരു കുഞ്ഞുണ്ട്.
കുവൈത്ത് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമിക്കുകയാണെന്നു ബന്ധുക്കള്‍ അറിയിച്ചു.
No comments:
Post a Comment