കാസര്‍കോട്: സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എം.എസ്.എഫ് സഖ്യത്തിന് ചരിത്ര വിജയം. തെരഞ്ഞെടുപ്പ് നടന്ന ജില്ലയിലെ സ്‌കൂളുകളില്‍ എം.എസ്.എഫ് സഖ്യം മികച്ച വിജയം നേടി.[www.malabarflash.com]
എസ്.എഫ്.ഐ കുത്തകയാക്കിയിരുന്ന സ്‌കൂളുകളും എം.എസ്.എഫിന് ലഭിച്ചു. പള്ളിക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, ഉദുമ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ, തൃക്കരിപ്പൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍, പിലിക്കോട് ഹയര്‍ സെക്കന്ററി സ്‌കൂള്‍, ചെര്‍ക്കള ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, എം വി ആര്‍ എച്ച് എസ് പടന്ന, ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പരപ്പ, ജിഎച്ച്എസ്എസ് കാടംഗോഡ്, ജി എഫ് എച്ച് എസ് എസ് പടന്ന കടപ്പുറം, ജിഎച്ച്എസ്എസ് തൈക്കോട്ടുകടവ് ,ജിഎച്ച്എസ്എസ് പെരുമ്പട്ട,ജിഎച്ച്എസ്എസ് വെല്ലൂർ, കോട്ടപ്പുറം, നീലേശ്വരം രാജാസ്, ഉദിനൂർ, മെട്ടമ്മൽ, എന്നിവടങ്ങളിലാണ് ഉന്നത വിജയം കരസ്ഥമാക്കിയത്.
എസ്.എഫ്.ഐയുടെ നിലപാടിനുള്ള തിരിച്ചടിയാണ് സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജില്ലയിലുണ്ടായ എം.എസ്.എഫിന്റെ വന്‍മുന്നേറ്റമെന്ന് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ അഭിപ്രായപ്പെട്ടു.
No comments:
Post a Comment