പള്ളിക്കര: ഗ്രീൻ സ്റ്റാർ പള്ളിക്കരയുടെ 19-ആം വാർഷികവും ഓണാഘോഷ പരിപാടിയുടെയും ഭാഗമായി സംഘടിപ്പിച്ച കെ ഇ ശാഫി മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെൻറ് പള്ളിക്കര ഗവൺമെൻറ് ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഹനീഫ കുന്നിൽ ഉദ്ഘാടനം ചെയ്തു.[www.malabarflash.com]
മഠം ശാഖാ മുസ്ലിം ലീഗ് പ്രസിഡൻറ് ശറഫുദ്ദീൻ മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രീൻ സ്റ്റാർ പള്ളിക്കര ഫൗണ്ടർ സെക്രട്ടറി മുനീർ തമന്ന, ജി എച്ച് എസ് പള്ളിക്കര പിടിഎ പ്രസിഡന്റ് സത്താർ പി എസ്, പഞ്ചായത്ത് അംഗങ്ങളായ മാധവ ബേക്കൽ, പി.കെ.കുഞ്ഞബ്ദുല്ല, പുത്തൂർ ഹംസ, രാജേഷ് പള്ളിക്കര (കോൺഗ്രസ്), പ്രദീപ് കൂട്ടക്കനി(യുവമോർച്ച), സിറാജ് മഠത്തിൽ, അഷറഫ് പള്ളിക്കര, സലീം ബി എം, സമീർ പള്ളിക്കര, റഫീഖ് കെ4 പ്രസംഗിച്ചു.
ഗ്രീൻ സ്റ്റാർ പള്ളിക്കര പ്രസിഡൻറ് അബ്ബാസ് മഠത്തിൽ സ്വാഗതവും സെക്രട്ടറി ആഷിഖ് റഹ്മാൻ നന്ദിയും പറഞ്ഞു.
No comments:
Post a Comment