Latest News

കോളജിന് മുന്നിലെ ഗാന്ധി പ്രതിമ തകര്‍ത്ത നിലയില്‍

ലക്‌നൗ: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ തകര്‍ത്തനിലയില്‍ . ഉത്തര്‍പ്രദേശിലെ ജലോന്‍ നഗരത്തിലാണ് സംഭവം. ഇവിടെയുള്ള ശ്രീ ഗാന്ധി ഇന്റര്‍ കോളജിന് മുന്നില്‍ സ്ഥാപിച്ചിരുന്ന പ്രതിമയാണ് തകര്‍ത്തത്.[www.malabarflash.com]

പ്രതിമയുടെ തലഭാഗം വേര്‍പെടുത്തിയ നിലയിലാണ്. പ്രതിമ പുന:സ്ഥാപിച്ചതായി അഡീഷണല്‍ എസ്പി അവധേശ് കുമാര്‍ പറഞ്ഞു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് നടപടികള്‍ സ്വീകരിക്കുമെന്നും അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.