മാണി കുടുംബത്തില്‍ നിന്ന് ആരും മത്സരിക്കില്ലെന്നും പാലായില്‍ നിന്നുള്ള ഒരു നേതാവാകും സ്ഥാനാര്‍ത്ഥിയെന്നും ചാഴികാടന്‍ പറഞ്ഞിരുന്നു.
അതേ സമയം, പി ജെ ജോസഫിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് നിഷയെ സ്ഥാനാര്‍ഥിയാക്കിയില്ലെങ്കിലും ജോസഫ് പുറത്താക്കിയ ജോസ് ടോമിനെ സ്ഥാനാര്‍ഥിയാക്കിയത് ശ്രദ്ധേയമായി. സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചെങ്കിലും യു ഡി എഫ് തീരുമാനത്തെ അംഗീകരിക്കുമെന്നാണ് പി ജെ ജോസഫ് പ്രതികരിച്ചത്.
ചിഹ്നം ഏതായാലും താന്‍ മത്സരിക്കാന്‍ തയ്യാറാണെന്നും കെ എം മാണിയുടെ ചിത്രം വച്ചാലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പാലായില്‍ വിജയിക്കുമെന്നും ജോസ് ടോം പറഞ്ഞു.
ഇടമറ്റം പുലിക്കുന്നേല്‍ കുടുംബാംഗമായ ജോസ് ടോം പത്ത് വര്‍ഷം മീനച്ചില്‍ പഞ്ചായത്ത് മുന്‍ അംഗമായിരുന്നു. മീനച്ചില്‍ സഹകരണ ബാങ്ക് പ്രസിഡന്റാണ്.
Read more http://www.sirajlive.com/2019/09/01/385514.html
No comments:
Post a Comment