പാലാ: മാണി സി. കാപ്പൻ ഇനി പാലായുടെ എംഎൽഎ. മണ്ഡലം നിലവിൽ വന്ന 1965-നുശേഷം ആദ്യമായാണ് കേരള കോണ്‍ഗ്രസിനു പുറത്തുനിന്ന് ഒരു എംഎൽഎ ഉണ്ടാകുന്നത്. ഈ 54 വർഷക്കാലയളവിലും കെ.എം.മാണിയായിരുന്നു പാലായുടെ എംഎൽഎ. 2943 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു മാണി സി. കാപ്പന്റെ വിജയം.[www.malabarflash.com]
പരന്പരാഗതമായി യുഡിഎഫിനെ തുണച്ചിരുന്ന പഞ്ചായത്തുകളിൽ വൻ മുന്നേറ്റം നടത്തിയാണ് കാപ്പന്റെ വിജയം. ആകെയുള്ള 177 ബൂത്തുകളിൽ ഭൂരിപക്ഷം ബൂത്തുകളും കാപ്പൻ പിടിച്ചു. രാമപുരം, കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂർ, എലിക്കുളം എന്നീ പഞ്ചായത്തുകളിലെല്ലാം എൽഡിഎഫ് ലീഡ് നേടി. മുത്തോലി, കൊഴുവനാൽ, മീനച്ചിൽ എന്നിവിടങ്ങളിൽ മാത്രമാണ് യുഡിഎഫിനു ലീഡ് നേടാനായത്.
യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം പുലിക്കുന്നേലിനായിരുന്നു സർവേകളിൽ മുൻതൂക്കമെങ്കിലും ഇതിനെ അട്ടിമറിക്കുന്ന പ്രകടനമാണു മാണി സി. കാപ്പന് കാഴ്ചവച്ചത്.2006, 2011, 2016 വർഷങ്ങളിൽ കെ.എം. മാണിയോടു മത്സരിച്ചു പരാജയപ്പെട്ട മാണി സി. കാപ്പൻ മൂന്നു തവണ നാലാമങ്കത്തിലാണു പാലായിൽനിന്നു ജയിച്ചുകയറുന്നത്. തോല്‍വിയറിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലും കെ.എം. മാണിയുടെ ഭൂരിപക്ഷം കുറച്ചുകൊണ്ടുവരാനും ഒടുവിൽ വിജയം നേടാനും കാപ്പനു കഴിഞ്ഞു.

No comments:
Post a Comment