പാലക്കാട്: ട്രെയിൻ മാർഗം ചാക്കിൽക്കെട്ടി ജനറൽ കംപാർട്ട്മെന്റിൽ കടത്തിക്കൊണ്ടുവന്ന വ്യാജ മൊബൈൽ ഫോണുകൾ പിടികൂടി. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കു പാറ്റ്ന-എറണാകുളം എക്സ്പ്രസിൽനിന്നാണ് നോർത്ത് സിഐ ഷിജു ഏബ്രഹാം, ആർപിഎഫ്എ എസ്ഐ കെ. സജു എന്നിവരുടെ നേതൃത്വത്തിലുള്ള റെയിൽവേ പോലീസ് സംഘം ഫോണുകൾ പിടിച്ചെടുത്തത്.[www.malabarflash.com]
മഹാരാഷ്ട്ര ജൻഗാവ് സ്വദേശികളായ രമേശ് മോത്തിറാം ബെൽദാം (53), രാഹുൽ സീതാറാം ബെൽദാം (26) എന്നിവരെ കസ്റ്റഡിയിലെടുത്തു. ഓപ്പോ, സാംസംഗ് എന്നീ പേരുകൾ രേഖപ്പെടുത്തിയ 130 ഫോണുകളാണ് കണ്ടെടുത്തത്.
പൊതുവിപണിയിൽ ബ്രാൻഡഡ് ഫോണുകൾക്ക് 15,000 രൂപയോളം വിലയുള്ളപ്പോൾ അതേ രൂപത്തിലുള്ള വ്യാജ ഫോണുകൾ വൻ വിലക്കുറവിൽ വില്ക്കുന്നത് ഉപയോക്താക്കളെ ഏറെ ആകർഷിക്കുന്നുവെന്നതാണ് തട്ടിപ്പിന് സഹായകമാകുന്നത്.

No comments:
Post a Comment