തിരുവനന്തപുരം: രോഗിയുടെ മരുന്ന് മറിച്ചുവിറ്റ് പണം തട്ടിയ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ട് നഴ്സുമാര്‍ അറസ്റ്റില്‍. ഷമീർ, വിബിൻ എന്നീ നഴ്സുമാരാണ് അറസ്റ്റിലായത്. ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ മരുന്നാണ് ഇവർ വിറ്റത്.[www.malabarflash.com]
രോഗിക്കായി ബന്ധുക്കൾ വാങ്ങി നൽകിയ 10000ലേറെ രൂപയുടെ മരുന്ന് മെഡിക്കല്‍ സ്റ്റോറില്‍ നല്‍കിയാണ് നഴ്സുമാര്‍ പണം തട്ടിയെടുത്തത്. പരാതിയെ തുടർന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ തട്ടിപ്പ് വ്യക്തമാവുകയായിരുന്നു. മെഡിക്കൽ കോളജ് എസ്ഐ ശ്രീകാന്തിന്‍റെ നേതൃത്വത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

No comments:
Post a Comment