Latest News

പെറ്റമ്മയെ പുഴുവരിച്ച നിലയിൽ വീട്ടിനുള്ളിൽ പൂട്ടിയിട്ട് മകന്റെ ക്രൂരത

തിരുവനന്തപുരം: പെറ്റമ്മയെ പുഴുവരിച്ച നിലയിൽ വീട്ടിനുള്ളിൽ പൂട്ടിയിട്ട് മകന്റെ ക്രൂരത. ബാലരാമപുരത്ത് എൺപത് വയസ് പിന്നിട്ട ലളിതയെയാണ് ഇളയമകൻ വിജയകുമാർ വീട്ടിനുള്ളയിൽ പൂട്ടിയിട്ടത്.[www.malabarflash.com]

സ്വത്ത് തട്ടിയെടുക്കാനാണ് അമ്മയെ പൂട്ടിയിട്ടതെന്ന് മറ്റു മക്കൾ പരാതി നൽകിയതോടെ വിജയകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് വിജയകുമാറിനെ കസ്റ്റഡിയിൽ എടുത്തത്.

അമ്മയെ കാണാൻ രണ്ടു മക്കളും അവരുടെ ബന്ധുക്കളും വ്യാഴാഴ്ച വൈകിട്ട് മുതൽ സഹോദരന്റെ വീടിനു മുന്നിൽ കാത്ത് നിന്നിട്ടും ഫലമുണ്ടായില്ല. രോഗം മൂർച്ഛിച്ച് അവശനിലയിലായ അമ്മയ്ക്ക് ചികിത്സ നൽകുന്നില്ലെന്ന് അറിഞ്ഞെത്തിയവരെ വീടും ഗേയിറ്റും പൂട്ടി വിജയകുമാർ തടഞ്ഞു. സഹോദരങ്ങളും പഞ്ചായത്ത് മെമ്പറും അയൽക്കാരും ആവർത്തിച്ച് അവശ്യപ്പെട്ടിട്ടും അമ്മയെ കാണിക്കാൻ തയാറായില്ല. ഒടുവിൽ പോലീസിന് വിളിച്ചു. അർധരാതിയായിട്ടും ഗേറ്റ് പോലും തുറക്കാതിരുന്നതോടെ സിഐയുടെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥർ വീട് ചവിട്ടിത്തുറന്നു.

ഉറക്കെ കരയാൻ പോലും ത്രാണിയില്ലാതെ ഒരു പുതപ്പിൽ പൊതിഞ്ഞ് കിടക്കുന്ന വൃദ്ധയെയായിരുന്നു വീട്ടിനുള്ളിൽ കണ്ടത്. മറ്റു മക്കൾ ചേർന്ന് അൽപം വെള്ളം കൊടുത്ത ശേഷം ലളിതയെ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യയും മക്കളുമായി മറ്റൊരു വീട്ടിൽ താമസിക്കുന്ന വിജയകുമാർ അമ്മയെ ഒറ്റക്കു പൂട്ടിയിടുകയായിരുന്നെന്ന് അയൽക്കാരും പറഞ്ഞു. ഭൂമി വിറ്റ 15 ലക്ഷത്തോളം രൂപ അമ്മയുടെ അക്കൗണ്ടിലുണ്ട്. ഇതു തട്ടിയെടുക്കാനാണ് ബന്ധുക്കളെ കാണിക്കാതെ അമ്മയെ പൂട്ടിയിട്ടതെന്ന് മറ്റു മക്കൾ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.