Latest News

നടൻ ഭഗത് മാനുവൽ വിവാഹിതനായി

തട്ടത്തിൻ മറയത്ത്, ആട് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ യുവനടൻ ഭഗത് മാനുവൽ വിവാഹതിനായി. കോഴിക്കോട് സ്വദേശിനി ഷെലിൻ ചെറിയാനാണ് വധു.[www.malabarflash.com]

തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഭഗത് വിവാഹക്കാര്യം ആരാധകരെ അറിയിച്ചത്. 'ഇനിയുള്ള എന്റെ യാത്രയിൽ കൂട്ടു വരാൻ ഒരാൾ കൂടി,'- എന്ന അടിക്കുറിപ്പോടെ വിവാഹച്ചിത്രം"

ഇനിയുള്ള എന്റെ യാത്രയിൽ കൂട്ടു വരാൻ ഒരാൾ കൂടി,'- എന്ന അടിക്കുറിപ്പോടെ വിവാഹച്ചിത്രം ഭഗത് പങ്കുവച്ചു. ഭഗതിന്റെയും ഷെലിന്റെയും രണ്ടാം വിവാഹമാണിത്. മുൻ വിവാഹത്തിൽ ഇരുവർക്കും ഓരോ ആൺമക്കളുണ്ട്. കുട്ടികൾക്കൊപ്പമുള്ള ചിത്രവും ഭഗത് ആരാധകർക്കായി പങ്കു വച്ചു.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് ഭഗത് സിനിമയിലെത്തുന്നത്. പിന്നീട് തട്ടത്തിൻ മറയത്ത്, ഒരു വടക്കൻ സെൽഫി, ഫുക്രി, ആട് ഒരു ഭീകര ജീവിയാണ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ആടിന്റെ മൂന്നാം ഭാഗത്തിലും ഭഗത് മികച്ച ഒരു വേഷം ചെയ്യുന്നുണ്ട്. ക്രാന്തി, തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി, ആട് 3 എന്നീ ചിത്രങ്ങളാണ് ഭഗതിന്റെ റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.