Latest News

മൈലാട്ടിയിലെ ഗ്രോസറിയില്‍ കവര്‍ച്ച

ഉദുമ: മൈലാട്ടി കൂട്ടപ്പന റോഡിലെ ഗ്രോസറിയുടെ ഷട്ടര്‍ തകര്‍ത്ത് 5000 രപയും, 25000 രൂപയുടെ സാധനങ്ങളും കവര്‍ന്നു. ഗോപിനാഥന്റെ ഉടമസ്ഥതയിലുളള എസ്.എസ്. ഗ്രോസറിയിലാണ് ചൊവ്വാഴ്ച രാത്രി കവര്‍ച്ച നടന്നത്.[www.malabarflash.com]

പുറത്തെ ഗ്രില്‍സിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറിയ മോഷ്ടാവ് ഷര്‍ട്ടര്‍ തകര്‍ക്കുകയും കടയില്‍ സൂക്ഷിച്ചിരുന്ന 5000 രൂപയും 25000 രൂപയുടെ സാധനങ്ങളും കൈക്കലാക്കി.
ഗോപിനാഥന്റെ പരാതിയില്‍ മേല്‍പ്പറമ്പ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.