തിരുവനന്തപുരം: വാഹന കൈമാറ്റത്തിനായി ഏത് ആർടി ഓഫീസിലും അപേക്ഷിക്കാം. നിലവിലെ നിയമപ്രകാരം വാഹനം വാങ്ങുന്ന വ്യക്തി താമസിക്കുന്ന സ്ഥലത്തെ റീജണൽ ട്രാൻസ്പോർട്ട് ഓഫീസിൽ മാത്രമേ ഉടമസ്ഥാവകാശം മാറ്റാൻ അപേക്ഷിക്കാൻ കഴിയുമായിരുന്നുള്ളൂ.[www.malabarflash.com]
മോട്ടോർ വാഹന ഭേദഗതി നിയമം- 2019 നിലവിൽ വന്നതോടെയാണ് സംസ്ഥാനത്തെവിടെയും അപേക്ഷിക്കാനാകുന്നത്.
അതുപോലെ ലൈസൻസ് നേടാനും ഏത് ആർടി ഓഫീസിലും അപേക്ഷ സമർപ്പിക്കാം. നേരത്തെ ലൈസൻസിന് അപേക്ഷിക്കുന്ന വ്യക്തി താമസിക്കുന്ന സ്ഥലം ഏത് ഓഫീസിന്റെ പരിധിയിലാണോ അവിടെ മാത്രമേ അപേക്ഷിക്കാൻ കഴിയുമായിരുന്നുള്ളൂ.
ഇനിമുതൽ പുതിയ വാഹനവും ഏത് ഓഫീസിന്റെ പരിധിയിലും രജിസ്റ്റർ ചെയ്യാം. വാഹന ഉടമയുടെ മേൽവിലാസം ഉൾപ്പെടുന്ന ഓഫീസിന്റെ പരിധിയിൽ മാത്രമേ ഇതുവരെ അപേക്ഷിക്കാനാകുമായിരുന്നുള്ളു

No comments:
Post a Comment