ന്യൂഡല്‍ഹി: കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റുചെയ്തു. കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലാണ് അറസ്റ്റ്. നാലു ദിവസമായി ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യംചെയ്ത് വരികയായിരുന്നു. അദ്ദേഹം ചോദ്യംചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.[www.malabarflash.com]
അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ഡി.കെ ശിവകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. കേസ് റദ്ദാക്കണമെന്ന ആവശ്യവും കോടതി നിരാകരിച്ചു. ഇതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ചോദ്യം ചെയ്യലിനായി ന്യൂഡല്‍ഹിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്നാണ് അറസ്റ്റ്.
അദ്ദേഹത്തെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ ആവശ്യപ്പെട്ടേക്കും. കര്‍ണാടകത്തിലെ മുന്‍ മന്ത്രിയായ അദ്ദേഹത്തെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് നേരത്തെ രണ്ടു തവണ ചോദ്യംചെയ്തിരുന്നു.
കര്‍ണാടകത്തിലെ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിലും എച്ച്.ഡി കുമാരസ്വാമി നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് -ജെ.ഡി.എസ് സര്‍ക്കാരിലും ശിവകുമാര്‍ മന്ത്രിയായിരുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ കുമാരസ്വാമി സര്‍ക്കാരിനെ നിലനിര്‍ത്താന്‍ മുന്‍നിരയില്‍നിന്ന് പ്രവര്‍ത്തിച്ചത് അദ്ദേഹമാണ്. എന്നാല്‍, പിന്നീട് സര്‍ക്കാര്‍ വീണു.
തന്നെ അറസ്റ്റ് ചെയ്യുന്നതിനുള്ള ഉദ്യമത്തില്‍ ഒടുവില്‍ വിജയിച്ച തന്റെ ബിജെപി സുഹൃത്തുക്കളെ അഭിനന്ദിക്കുന്നുവെന്ന് അറസ്റ്റിന് തൊട്ടുപിന്നാലെ ശിവകുമാര്‍ ട്വീറ്റ് ചെയ്തു. തനിക്കെതിരായ ആദായ നികുതി വകുപ്പിന്റെയും ഇ.ഡിയുടേയും കേസുകള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും താന്‍ ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തിന്റെ ഇരയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതിനിടെ, ശിവകുമാര്‍ കുറ്റകൃത്യങ്ങളൊന്നും ചെയ്തിട്ടില്ലെന്ന വാദവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. പ്രതികാര രാഷ്ട്രീയത്തിന്റെ ഇരയാണ് അദ്ദേഹമെന്ന് കോണ്‍ഗ്രസ് വക്താവ് വി.എസ് ഉഗ്രപ്പ ആരോപിച്ചു.

No comments:
Post a Comment