ദേളി: സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി ആഘോഷ പരിപാടിയുടെ ആസ്ഥാന കേന്ദ്രമായ ഗോള്‍ഡന്‍ ചേമ്പർ സഅദാബാദില്‍ ചെയര്‍മാന്‍ ളിയാഉല്‍ മുസ്ഥഫ്സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.[www.malabarflash.com]
സയ്യിദ് അബ്ദുര്‍ റഹ്മാന്‍ സഹീര്‍ അല്‍ ബുഖാരിയുടെ പ്രര്‍ത്ഥനയോടെ ആരംഭിച്ച പരിപാടി മാണിക്കോത്ത് എപി അബ്ദുല്ല മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം ബേക്കല്‍ ഇബ്രാഹീം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
പട്ടുവം കെപി അബുബക്കര്‍ മൗലവി മുഖ്യ പ്രഭാഷണം നടത്തി പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി വിഷയാവതരണം നടത്തി.
ജനറല്‍ കണ്‍വീനര്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം സ്വാഗതവും ഇസ്മാഈൽ സഅദി പാറപ്പള്ളി നന്ദിയും പറഞ്ഞു.
No comments:
Post a Comment