Latest News

അധ്യാപകൻ; നല്ല നാളെയുടെ സംരക്ഷകൻ

അക്ഷരലോകത്തേയ്ക്ക് കൈപിടിച്ചുയര്‍ത്തിയ ഗുരുക്കന്മാര്‍ക്കായി ഒരു ദിനം. സെപ്റ്റംബർ 5 അധ്യാപക ദിനം. അറിവിന്റെ പാതയില്‍ വെളിച്ചവുമായി നടന്ന എല്ലാ അധ്യാപകരെയും ഈ ദിനത്തില്‍ ഓര്‍ക്കാം....[www.malabarflash.com]
വിദ്യ പകര്‍ന്നു തരുന്ന ആരായാലും അവര്‍ അധ്യാപകരാണ്. അധ്യാപകരെ മാതാവിനും പിതാവിനുമൊപ്പം സ്‌നേഹിക്കുകയും ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സംസ്‌കാരമാണ് ഇന്ത്യക്കാരുടേത്. അതിനാല്‍ നാം എത്ര ഉന്നതരായാലും അതിനു പിന്നില്‍ ആന്മാര്‍ത്ഥമായി പരിശ്രമിച്ച നന്‍മ.
മൂല്യങ്ങള്‍ പറഞ്ഞ്‌ പഠിപ്പിക്കാന്‍സാധിക്കുകയില്ല, മൂല്യങ്ങള്‍ അധ്യാപകരില്‍നിന്നും കുട്ടികള്‍സ്വായത്തമാക്കണം, അധ്യാപകര്‍തന്നെയാണ്‌ മൂല്യം.

കുട്ടിയുടെ ആത്മാവിനെ പ്രചോദിപ്പിക്കുന്ന നിര്‍മലവും സത്യസന്ധവുമായ പാഠങ്ങളാണ്‌ പ്രാഥമിക കളരികളില്‍ വിദ്യാര്‍ഥികള്‍ക്ക്‌ നല്‍കേണ്ടത്‌,
വിദ്യാര്‍ഥികളെ പ്രചോദിപ്പിക്കുക, അവരെ വളര്‍ത്തിക്കൊണ്ടുവരിക, പുതുമമങ്ങാതെ പഠിപ്പിക്കുക, വഴികാട്ടിയാകുക,സ്നേഹവും സഹാനുഭൂതിയുമാണ്‌ അധ്യാപകന്റെ മുഖമുദ്ര.

അധ്യാപകര്‍ സദാ പ്രകാശിച്ചുകൊണ്ടിരിക്കുന്ന വിളക്കായിരിക്കണം, അധ്യാപകന്‍ കെട്ടിനില്‍ക്കുന്ന ജലാശയത്തിനു പകരം ഒഴുകുന്ന ഒരരുവിയാകണം.

വിജ്‌ഞാനത്തിന്റെ പുത്തന്‍പാതകള്‍ തുറന്ന്‌ വിദ്യാര്‍ഥികളെ പ്രകാശപൂരിതമാക്കാന്‍അധ്യാപക സമൂഹത്തിനാകട്ടെ
ലോകത്തിന് പുതുവെളിച്ചം നൽകാൻ, സമൂഹത്തിന് നന്മയുടെ പാത പണിയാൻ ചുമതയേറ്റെടുത്ത പ്രിയപ്പെട്ട അധ്യാപകർക്ക് ആദരവോടെ സ്നേഹം നിറഞ്ഞ അധ്യാപക ദിനാശംസകൾ

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.