Latest News

എസ് എസ് എഫ് കാസർകോട് ജില്ലാ സാഹിത്യോത്സവിന് കൊടിയുയർന്നു; ഇനി സർഗ്ഗവസന്തത്തിന്റെ രണ്ട് രാപ്പകലുകൾ

തൃക്കരിപ്പൂർ: എസ്എസ്എഫ് കാസർകോട് ജില്ലാ സാഹിത്യോത്സവിന് തുടക്കം കുറിച്ച് കൊണ്ട് പതാക ഉയർന്നു. സ്വാഗത സംഘം ചെയർമാൻ അബ്ദുൽ ജലീൽ സഖാഫി മാവിലാടം പതാക ഉയർത്തി.[www.malabarflash.com]

മഖാം സിയാറത്തിന് ളിയാഉൽ മുസ്തഫ ഹാമീദ് കോയമ്മ തങ്ങൾ മാട്ടൂൽ നേതൃത്വം നൽകി.

മുജമ്മഇ ഓഡിറ്റോറിയത്തിൽ നടന്ന മുജമ്മഇ സ്ഥാപന ശിൽപി സി. കുഞ്ഞഹമ്മദ് ഉസ്താദ് അനുസ്മരണ സംഗമത്തിന് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ ബായാർ നേതൃത്വം നൽകി. ഹംസ മിസ്ബാഹി ഓട്ടപ്പദവ് അനുസ്മരണ പ്രഭാഷണം നടത്തി.

സയ്യിദ് ത്വയ്യിബുൽ ബുഖാരി, സയ്യിദ് സൈഫുല്ല തങ്ങൾ അതൂട്ടി, സയ്യിദ് മുനീറുൽ അഹ്ദൽ ,സ്വാലിഹ് സഅദി തളിപറമ്പ്, അബ്ദു റഹ്മാൻ ഹാജി, ഹുസൈൻ ഹാജി, ശാഹുൽ ഹമീദ് ഹാജി, ഇ കെ അബൂബക്കർ, നൗഷാദ് മാസ്റ്റർ, ശക്കീർ എം ടി പി, അബ്ദുൽ റഹ്മാൻ സഖാഫി പൂത്തപ്പലം, റഷീദ് സഅദി, റഈസ് മാഈനി, ആശിഖ് ഒരിയറ, അബ്ദുന്നാസിർ അമാനി, ഇസ്മാഈൽ സഅദി, ജാബിർ സഖാഫി, ഇസ്ഹാഖ് പാലക്കോട് തുടങ്ങിയവർ സംബന്ധിച്ചു.

ശനിയാഴ്ച 10 വേദികളിൽ വൈവിധ്യമാർന്ന പരിപാടികൾ നടക്കും.
അറബന, ദഫ് മുട്ട്, ഖവാലി, മാപ്പിളപ്പാട്ട് തുടങ്ങിയ ഇമ്പമാർന്ന മത്സരങ്ങൾ സദസ്സിനെ ഇളക്കിമറിക്കും. കേരളത്തിൽ അറിയപ്പെട്ട വിധികർത്താക്കൾ വിധി നിർണ്ണയിക്കാനെത്തും.

മത്സരാർത്ഥികൾക്കുള്ള ഭക്ഷണത്തിന് വിശാലമായ പന്തലാണൊരുക്കിയിട്ടുള്ളത്. അതിഥികള സ്വീകരിക്കാൻ സ്വാഗത സംഘവും അൽ മുജമ്മഉ സ്ഥാപനവും വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.