കാസര്‍കോട്: വിദ്യാഭ്യാസ-ഉദ്യോഗരംഗങ്ങളില്‍ ജില്ല നേരിടുന്ന വികസന പിന്നാക്കാവസ്ഥ മാറ്റാന്‍ യുവാക്കളുടെ കര്‍മശേഷി കൂടുതലായി ഉപയോഗപ്പെടുത്തണമെന്ന് കര്‍ണാടക ഫുഡ് ആന്റ് സിവില്‍ സപ്ലൈസ് മുന്‍ ജനറല്‍ മനേജര്‍ റഹീം കരിപ്പോടി അഭിപ്രായപ്പെട്ടു.[www.malabarflash.com]
കാസര്‍കോട് നടന്ന ഇന്റഗ്രേറ്റഡ് പ്രഫഷന്‍സ് ഫോറം കാസര്‍കോട് ചാപ്റ്റര്‍ രൂപവത്കരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസരംഗത്ത് കൂടുതല്‍ മേഖലകളിലേക്ക് യുവാക്കള്‍ കടന്നുചെല്ലണം. ജില്ലയിലെ അവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണം. ചെറിയ പ്രായത്തില്‍ പ്രവാസം തിരഞ്ഞെടുക്കുന്നതുമൂലം ഉദ്യോഗതലങ്ങളില്‍ ജില്ലക്കാര്‍ ഇല്ലാത്ത അവസ്ഥയുണ്ട് - യുവാക്കൾക്ക് മാർഗ നിർദ്ദേശം നൽകുന്ന സെന്റർ ഉയർന്നു വരണം. അദ്ദേഹം പറഞ്ഞു.

ഐ പി എഫ് സെൻട്രൽ സെനറ്റ് മെമ്പർ പി ബി ബശീര്‍ അധ്യക്ഷത വഹിച്ചു.
പ്രൊഫ. ഇസ്മാഈല്‍, അഡ്വ. ബശീര്‍ ആലടി, എസ് വൈ എസ് ജില്ലാ സാംസ്‌കാരിക സെക്രട്ടറി അശ്‌റഫ് കരിപ്പൊടി, ദാവൂദ് മാസ്റ്റര്‍, നാഷണല്‍ അബ്ദുല്ല , വൈ എ ഉമ്മര്‍, തസ്ലീം കുന്നിൽ, ശരീഫ് മധൂർ, ആരിഫ് മൊഗ്രാൽ, സുബൈർ മാഷ്, റാശിദ് നാദാപുരം തുടങ്ങിയവര്‍ പ്രസംഗിച്ചു.
എസ് വൈ എസ് സോണ്‍ ജനറല്‍ സെക്രട്ടറി റസാഖ് സഖാഫി കോട്ടക്കുന്ന് സ്വാഗതവും സാംസ്‌കാരിക സെക്രട്ടറി എ ആര്‍ മുട്ടത്തൊടി നന്ദിയും പറഞ്ഞു.

ഡോക്ടര്‍, എന്‍ജിനീയര്‍, ലോയേഴ്‌സ്, മിഡിയാ പ്രവര്‍ത്തകര്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ കൂട്ടായ്മയാണ് ഐ പി എഫ്.
ജില്ലയുടെ സമഗ്ര വികസനത്തിന് ഐ പി എഫ് പദ്ധതി നടപ്പിലാക്കും.

No comments:
Post a Comment