കാസർകോട്: മണൽ ഓഡിറ്റിംഗിന്റെ പേരിൽ നാല് വർഷങ്ങൾക്ക് മുമ്പ് നിലവിൽ വന്ന മണൽ വാരൽ നിരോധനം പിൻവലിക്കണമെന്ന് നിർമാണ തൊഴിലാളി യൂണിയൻ (എസ്.ടി.യു) ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.[www.malabarflash.com]
നിലവിൽ നദികളിൽ മണൽ അടിഞ്ഞു കൂടി മഹാപ്രളയങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കുമ്പോഴും ഓഡിറ്റിംഗ് നടത്താതെ ജില്ലാ ഭരണകൂടം മണൽ മാഫിയയുമായി ഒത്തുകളിക്കുകയാണ്. മണൽ ലഭ്യമല്ലാത്തതിനാൽ നിർമാണ മേഖല സ്തംഭനാവസ്ഥയിലായെന്ന് യോഗം കുറ്റപ്പെടുത്തി.
പ്രസിഡണ്ട് സി.എ.ഇബ്രാഹിം എതിർത്തോട് അധ്യക്ഷത വഹിച്ചു. എസ്. ടി. യു ജില്ലാ സെക്രട്ടറി ശരീഫ് കൊടവഞ്ചി ഉൽഘാടനം ചെയ്തു.
സംഘടനാ പ്രവർത്തനം ചിട്ടപ്പെടുത്തുന്നതിനും ക്ഷേമനിധിയിലെ തൊഴിലാളികളുടെ അംഗത്വം വർധിപ്പിക്കുന്നതിനും പരിപാടികൾ ആസൂത്രണം ചെയ്തു.
സംസ്ഥാന വൈ. പ്രസിഡണ്ട് പി.ഐ.എ.ലത്തീഫ്, എം.കെ.ഇബ്രാഹിം പൊവ്വൽ, അബ്ദുറഹ്മാൻ കടമ്പള, യൂസഫ് പാച്ചാണി, ഹസ്സൻ കുഞ്ഞി പാത്തൂർ, എ.എച്ച്.മുഹമ്മദ് ആദൂർ, ശിഹാബ് റഹ്മാനിയ നഗർ, സൈനുദ്ധീൻ തുരുത്തി, ഫുളൈൽ കെ.മണിയനൊടി, ശാഫി പളളത്തടുക്ക, സി.എ.ഹനീഫ ചെങ്കള, ബി.കെ.ഹംസ ആലൂർ പ്രസംഗിച്ചു.
No comments:
Post a Comment