ഉദുമ: ഉദുമയിലെയും പരിസരത്തേയും മാതൃക കുടുംബമായ വണ്ടീസ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഓണാഘോഷ ഭാഗമായി കുടുംബ സംഗമം സംഘടിപ്പിച്ചു.[www.malabarflash.com]
ഗ്രൂപ്പ് പ്രസിഡൻറ് വിജയരാജ് ഉദുമയുടെ അധ്യക്ഷതയിൽ മുതിർന്ന കുടുംബാഗം കണ്ണൻ കാസർകോട് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. സതീഷൻ പടുപ്പ്, ജയരാജ് ഉദുമ, രാജേഷ് കാസർകോട്, വിശാഖ് ഉദുമ, സുജാത രാധാകൃഷ്ണൻ, അനിത പുരുഷു , വിനീതരാജു എന്നിവർ സംസാരിച്ചു.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച സ്വാതി കൃഷ്ണ, ആദിത്യൻ, ശ്രീഹരി എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. ഓണാഘോഷ ഭാഗമായി വടംവലി, കസേരക്കളി, പ്രശ്നോത്തരി തുടങ്ങി വിവിധ മത്സരങ്ങൾ നടന്നു. ഓണസദ്യയും ഒരുക്കി.
അനു മാങ്ങാട്, കിരൺ, ജയപ്രകാശ്, ജയപ്രസാദ് എന്നിവർ നേതൃത്വം നൽകി.
No comments:
Post a Comment