Latest News

പ്രസ്ഥാനിക കുടുംബ സംഗമമായി നാടെങ്ങും എസ് വൈ എസ് ളിയാഫ

കാസര്‍കോട്: എസ് വൈ എസ് ജില്ലാ യുവജന റാലി പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 360 യൂണിറ്റുകളില്‍ സെപതംബര്‍ 30നകം 'ളിയാഫ' എന്ന പേരില്‍ പ്രാസ്ഥാനിക കുടുംബ സംഗമം നടക്കുന്നു.[www.malabarflash.com]

യൂണിറ്റിലെ മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് പ്രവര്‍ത്തകരും അവരുടെ കുടുബാംഗങ്ങളും പങ്കെടുക്കുന്ന സംഗമംത്തില്‍ പ്രബോധകന്റെ കുടുംബം എന്ന വിഷയത്തില്‍ ക്ലാസ്സ് നടക്കും.

റൗളത്തുല്‍ ഖുര്‍ആന്‍ പദ്ധതി പ്രഖ്യാപനം, അല്‍ ഉസ്‌റതുത്വയ്യിബ, മഹ്‌ളറതുല്‍ ബദ്‌രിയ്യ, യുവജന റാലി പദ്ധതി പരിചയം, വിവിധ മേഖലകളില്‍ മികവ് നേടിയവര്‍ക്ക് അഭിനന്ദനം, സാംസ്‌കാരിക പരിപാടി എന്നിവയും ളിയാഫയില്‍ നടക്കുന്നു. 

കുട്ടികളുടെ കാലാജാഥകകു ശേഷം നാട്ടിലെ കാരണവര്‍ പതാക ഉര്‍ത്തിയാണ് പരിപാടികള്‍ ആരംഭിക്കുന്നത് യൂണിറ്റില്‍ നിന്ന് പുതുതായി സംഘടനയില്‍ ചേരുന്ന അംഗങ്ങള്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കും. മരണപ്പെട്ടവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനയോടെ സമാപിക്കും.

ജില്ലാതല ഉദ്ഘാടനം പെര്‍മുദെയില്‍ എസ് വൈ എസ് ജില്ലാ കമ്മറ്റിയംഗം റഫീഖ് സഅദി ദേലമ്പാടി നിര്‍വ്വഹിച്ചു. താജുദ്ദീന്‍ മാസ്റ്റര്‍ സുബ്ബയ്യകട്ട ക്ലാസ്സെടുത്തു.

മഞ്ചേശ്വരം സോണിലെ 47 യൂണിറ്റുകളില്‍ നടക്കുന്ന ളിയാഫയുടെ സോണ്‍തല ഉദ്ഘാടനം പുരുഷങ്കോടി യൂണിറ്റില്‍ എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് ജലാലദ്ദീന്‍ ബുഖാരി മളഹ്ര്‍ നിര്‍വ്വഹിച്ചു. മുഹമ്മദ് സഖാഫി തോക്കെ, ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍ വിഷയാവതരണം നടത്തി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.