Latest News

മാളില്‍ നിന്നും കണ്ടെത്തിയ കുട്ടിയുടെ രക്ഷിതാക്കളെ തേടി ദുബൈ പോലീസ്

ദുബൈ: ദുബൈയിലെ അല്‍ റീഫ് മാളില്‍ നിന്നും കണ്ടെത്തിയ ഇന്ത്യക്കാരാനായ ബാലന്റെ രക്ഷിതാക്കളെ തേടി ദുബൈ പോലീസ്. 5 വയസ്സുകാരനായ കുട്ടിയെ കണ്ടെത്തിയ ഏഷ്യക്കാരിയായ യുവതിയാണ് കുട്ടിയെ ദുബൈ പോലീസിനെ ഏല്‍പ്പിച്ചത്.[www.malabarflash.com]

ഭക്ഷണവും കളിക്കോപ്പുകളും കളര്‍ പുസ്തകങ്ങളും നോക്കി പരിപാലിക്കുന്ന ഈ ബാലന്‍ ഇംഗ്ലീഷാണ് സംസാരിക്കുന്നത്. രക്ഷിതാക്കളെ പറ്റി കൂടുതല്‍ ഒന്നും വ്യക്തമാക്കുന്നില്ല. 

ഈ കുട്ടിയ കുറിച്ച വിവരം ലഭിക്കുന്നവര്‍ ദുബൈ മുറഖബാദ് പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കണമെന്ന് പോലീസ് സ്‌റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അലി ഗാനിം അഭ്യര്‍ത്ഥിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.