ന്യൂഡല്‍ഹി: നിയമവിദ്യാര്‍ഥിനിയുടെ ബലാല്‍സംഗ പരാതിയില്‍ ബി ജെ പി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദ് അറസ്റ്റില്‍. ഉത്തര്‍ പ്രദേശ് പോലീസിന്റെ പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉത്തര്‍പ്രദേശില്‍നിന്നുള്ള നിയമവിദ്യാര്‍ഥിനിയാണ് 73 കാരനായ ചിന്മയാനന്ദിനെതിരെ പരാതി നല്‍കിയിരുന്നത്.[www.malabarflash.com]
അറസ്റ്റ് രേഖപ്പെടുത്തിയതിനു പിന്നാലെ ചിന്മയാനന്ദിനെ വൈദ്യപരിശോധനകള്‍ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശാരീരിക അസ്വസ്ഥതകളുണ്ടെന്ന് പറഞ്ഞ് ചിന്മയാനന്ദ് കഴിഞ്ഞദിവസം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ചിന്മയാനന്ദിനെതിരെയുള്ള പരാതിയെ സാധൂകരിക്കുന്ന 43 വീഡിയോകള്‍ അടങ്ങിയ പെന്‍ഡ്രൈവ് പെണ്‍കുട്ടി കഴിഞ്ഞദിവസം അന്വേഷണസംഘത്തിന് കൈമാറിയിരുന്നു.
ചിന്മയാനന്ദ് തന്നെ ഒരുവര്‍ഷത്തോളം ലൈംഗികചൂഷണത്തിന് ഇരയാക്കിയെന്നാണ് പെണ്‍കുട്ടിയുടെ പരാതി. ചിന്മയാനന്ദ് നടത്തുന്ന ലോ കോളേജിലെ വിദ്യാര്‍ഥിനിയാണ് പരാതിക്കാരി.

No comments:
Post a Comment