ചട്ടംഞ്ചാല്‍: വ്യത്യസ്തമായ ഭാഷ പഠനം കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് സമസ്ത വൈസ് പ്രസിഡണ്ട് യു എം അബ്ദുല്‍ റഹ്മാന്‍ മൗലവി പറഞ്ഞു.[www.malabarflash.com]
മലബാര്‍ ഇസ്ലാമിക് കോപ്ലക്‌സ് അര്‍ഷദുല്‍ ഉലും ദഅവ കോളേജ് വിദ്യാര്‍ത്ഥി യൂണിയനായ എ എസ് എ ലാന്‍ഗേജ് ക്ലബ്ബ് സംഘടിപ്പിക്കുന്ന സ്‌കോഡ്‌റോണ്‍ 2019 ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
രണ്ടാഴ്ചത്തോളം നീണ്ടു നില്‍ക്കുന്ന ക്യാമ്പയിന്‍ അറബി, മലയാളം, ഇംഗ്ലിഷ്, ഉര്‍ദു എന്നി നാല് ഭാഷകളിലായി നടക്കുന്ന ക്യാമ്പ് വിദ്യാര്‍ത്ഥികളുടെ ഭാവി ഭാസുരമാക്കാനുള്ള ഒരുക്കമാണ്.
വൈസ് പ്രന്‍സിപ്പാള്‍ അസ്മത്തുള്ള ഹുദവി അധ്യക്ഷനായി. മുഹമ്മദ് ഫൈസി കൊടുവളളി, മുഹമ്മദ് ബാഖവി, നിസാര്‍ ബാഖവി, ഷഫീഖ് ഹുദവി ഭാഷകള്‍ക്കപ്പുറമെന്ന പ്രമേയപ്രഭാഷണ നടത്തി. സുഹൈല്‍ ഹുദവി, അന്‍വര്‍ വാഫി, മുസ്തഫ വാഫി, ത്വല്‍ഹത്ത് ഹുദവി, സാലിം ഹുദവി, ശമീര്‍ ഹുദവി, പ്രഫ: ജമാല്‍ സര്‍, സയ്യിദ് ജൗഹര്‍ലി ഹുദവി, ഹുസൈര്‍ മാങ്ങാട്, ഇര്‍ഷാദ് അരിയില്‍, റഊഫ് കൊടക്, തുടങ്ങിയവര്‍ പ്രസംഗച്ചു. ലാന്‍ഗേജ് ക്ലബ്ബ് കണ്‍വിനര്‍ അസ്ലം പള്ളങ്കോട് സ്വാഗതം പറഞ്ഞു
No comments:
Post a Comment