ഉദുമ: ദീർഘകാലമായി രോഗം ബാധിച്ചു കിടപ്പിലായ ഗൃഹനാഥന് ബേക്കൽ പോലീസിന്റെ കൈത്താങ്ങ്. പനയാൽ കോട്ടപ്പാറയിലെ ടി.ബാലകൃഷ്ണന്റെ വീട്ടിലേക്കാണ് ധനസഹായവുമായി ബേക്കൽ പോലീസ് എത്തിയത്.[www.malabarflash.com]
ജനമൈത്രി പോലീസ്, ഹോം ഗാർഡ്സ്, പോലീസ് സേന അംഗങ്ങൾ എന്നിവർ ചേർന്ന് സ്വരൂപിച്ച തുക, എസ്.ഐ.പി.അജിത് കുമാറിന്റെ നേതൃത്വത്തിൽ
ബലകൃഷ്ണന്റെ വീട്ടിൽ എത്തി ഭാര്യയെ ഏൽപ്പിക്കുകയായിരുന്നു. ഇതു മൂന്നാം തവണയാണ് ബേക്കൽ പോലീസ് ഈ വീട്ടിലേക്ക് സഹായമെത്തിക്കുന്നത്.
ബലകൃഷ്ണന്റെ വീട്ടിൽ എത്തി ഭാര്യയെ ഏൽപ്പിക്കുകയായിരുന്നു. ഇതു മൂന്നാം തവണയാണ് ബേക്കൽ പോലീസ് ഈ വീട്ടിലേക്ക് സഹായമെത്തിക്കുന്നത്.
എ എസ്.ഐ.മാരായ മനോജ്, വേണു ,ജനമൈത്രി പോലീസായ പ്രശാന്ത, രാജേഷ്, സി.പി.ഒ.കെ.കെ.പ്രജിത്ത്, വുമൺ സി.പി.ഒ. രമ്യ, ഹോം ഗാർഡ് ജയൻ എന്നിവരും സഹായമെത്തിച്ച സംഘത്തിലുണ്ടായിരുന്നു.
No comments:
Post a Comment