അഞ്ചല്‍: സ്‌കൂളുകകള്‍ കേന്ദ്രീകരിച്ച് ആഡംബര വാഹനങ്ങളില്‍ കറങ്ങി നടന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹ വാഗ്ദാനംനല്‍കി പീഡിപിച്ച് വന്ന സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. അഞ്ചല്‍ കോമളം ശബരി ഭവനില്‍ ശബരി (25)യെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]
പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികള്‍ ജില്ലാ സെഷന്‍സ് ജഡ്ജിക്ക് നേരിട്ട് ചെന്ന് പരാതി നല്‍കുകയായിരുന്നുവെന്ന് കൊല്ലം റൂറല്‍ എസ്പി ഹരിശങ്കര്‍ പറഞ്ഞു.
വീട്ടുകാര്‍ അറിയാതെ അന്വേഷണം നടത്തണമെന്നായിരുന്നു പെണ്‍കുട്ടികളുടെ ആവശ്യം. ഇതേ തുടര്‍ന്ന് വിഷയം അന്വേഷിച്ച് നടപടി എടുക്കാന്‍ കൊല്ലം റൂറല്‍ എസ്പിയോട് നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പോലിസ് നടത്തിയ അന്വേഷണത്തിലാണ് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പെണ്‍കുട്ടികളെ വലവീശുന്ന സംഘത്തെക്കുറിച്ചുള്ള വിവരം പോലിസിന് ലഭിച്ചത്. പെണ്‍കുട്ടികളുടെ വൈദ്യപരിശോധന നടത്തിയപ്പോള്‍ പീഡനം നടന്നതായി തെളിഞ്ഞിട്ടുണ്ടെന്ന് എസ്പി വ്യക്തമാക്കി.
കൊല്ലത്ത് വീട് വാടകയ്ക്ക് എടുത്ത് താമസിക്കുന്ന ഒരു പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചിരുന്നു. ആ പെണ്‍കുട്ടി നാട്ടില്‍ പോയപ്പോള്‍ മുറിയുടെ താക്കോല്‍ വാങ്ങി അതേ മുറിയില്‍ വച്ച് വേറൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും അന്വേഷണത്തില്‍ വ്യക്തമായെന്ന് പോലിസ് പറഞ്ഞു.
ഈ രീതിയില്‍ ദുരെ നിന്ന് വന്നു താമസിക്കുന്ന പെണ്‍കുട്ടികളെയാണ് ഇയാള്‍ പ്രത്യേകം നോട്ടമിട്ട് വലയിലാക്കുന്നത്.
No comments:
Post a Comment