Latest News

ഗീതാ പാരായണത്തിൽ ഒന്നാം സ്ഥാനം നേടിയ തന്മയയെ ആദരിച്ചു

പാലക്കുന്ന് : കഴിഞ്ഞ ഡിസംബറിൽ പാലക്കാട് ചിന്മയ തപോവനത്തിൽ നടന്ന ചിന്മയ വിഷൻ സംസ്ഥാന തല ഗീത ചൊല്ലൽ മത്സരത്തിൽ എ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ തന്മയയെ പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര കരിപ്പോടി പ്രാദേശിക സമിതി ആദരിച്ചു.[www.malabarflash.com]

കാസർകോട് ചിന്മയ വിദ്യാലയത്തിൽ രണ്ടാം തരം വിദ്യാർത്ഥിയാണ് തന്മയ. അതേ സ്കൂളിലെ അദ്ധ്യാപിക സുപ്രേമിയുടെയും കരിപ്പോടി പാക്യാരയിൽ കുഞ്ഞിരാമന്റെയും മകൾ .
പ്രാദേശിക പരിധിയിൽ അംഗങ്ങളായവരുടെ മക്കളിൽ
എസ് എസ് എൽ സി യിൽ മുഴുവൻ എ പ്ലസ് നേടിയ റെജീന രവി, എൻ.പി.വാണിശ്രീ, പ്ലസ് ടു വിൽ ഉന്നത വിജയം നേടിയ പി.കെ.നേഘ എന്നിവരെയും അനുമോദിച്ചു. 

ഭണ്ഡാരവീട്ടിൽ ആചാര സ്ഥാനീകർ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ക്ഷേത്ര ഭരണ സമിതിയുടെയും കരിപ്പോടി പ്രാദേശിക സമിതിയുടെയും ഭാരവാഹികളും ആചാര സ്ഥാനീകരും വിശ്വാസികളും പങ്കെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.