Latest News

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കെട്ടിടം തകര്‍ന്ന് വീണു; പത്ത് മരണം

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ മൗവില്‍ വന്‍ ഗ്യാസ് സിലിണ്ടര്‍ അപകടം. ഭക്ഷണം പാകം ചെയ്യുന്നതിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ പ്രകമ്പനത്തില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണ് പത്ത് പേര്‍ മരിച്ചു. 15 പേര്‍ക്ക് പരുക്കേറ്റു.[www.malabarflash.com] 

കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

മൗ ജില്ലയിലെ മൊഹമ്മദാബാദിലാണ് ഇന്ന് രാവിലെ നാടിനെ നടുക്കിയ സംഭവമുണ്ടായത്. കെട്ടിടത്തിലെ ഒരു സ്ത്രീ ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. പൊട്ടിത്തെറി ഉണ്ടായ ഉടന്‍ നിരവധി പേര്‍ താമസിക്കുന്ന കെട്ടിടം തകര്‍ന്ന് വീഴുകയായിരുന്നു.

പോലീസും അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം ത്വരതിഗതിയിലാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.