ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വ്വകലാശാല മുന്‍ പ്രഫസര്‍ എസ് എ ആര്‍ ഗീലാനി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹി ഫോര്‍ട്ടിസ് ആശുപത്രിയില്‍ വെച്ച് വ്യാഴാഴ്ച വൈകീട്ടോടെയാണ് അന്ത്യം.[www.malabarflash.com]
2001ലെ പാര്‍ലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട് കള്ളക്കേസില്‍ കുടുക്കിയ ഗീലാനിയെ പ്രത്യേക കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചെങ്കിലും പിന്നീട് സുപ്രിംകോടതി തെളിവില്ലെന്ന് കണ്ട് വെറുതെവിട്ടിരുന്നു.
അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരേ 2016ല്‍ പ്രതിഷേധം സംഘടിപ്പിച്ചതിന് ഗീലാനിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയിരുന്നു.
ഡല്‍ഹി സര്‍വകലാശാലയിലെ സാക്കിര്‍ ഹുസൈന്‍ കോളജില്‍ അറബി ഭാഷ അധ്യാപകനായ ഗീലാനിക്ക് ഭാര്യയും രണ്ട് പെണ്‍മക്കളുമുണ്ട്.
No comments:
Post a Comment