ശനിയാഴ്ച രാത്രി 10.30ന് കൊഴിഞ്ഞാന്പാറ സൂര്യപാറ വളവ് റോഡിലാണ് അപകടം. സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവർ പുതുക്കോട്ടൈ അങ്കപ്പട്ടി കവിനാട് വെസ്റ്റ് ഗണേശന്റെ മകൻ രംഗസ്വാമി(31)യെ കൊഴിഞ്ഞാന്പാറ പോലീസ് കസ്റ്റഡിയിലെടുത്തു. മരണപ്പെട്ട മൂവരും കോയന്പത്തൂർ എൻജിനിയറിംഗ് കോളജിലെ വിദ്യാർഥികളാണ്.
ലോറിയിടിച്ച് ബൈക്ക് പൂർണമായും തകർന്നു. കൊഴിഞ്ഞാന്പാറ പോലീസിന്റെ ഇൻക്വസ്റ്റിനുശേഷം ജില്ലാ ആശുപത്രിയിൽ റോഹിനൊഴികെയുള്ള മറ്റു രണ്ടു പേരുടെയും പോസ്റ്റ്മോർട്ടം നടത്തി. വിദേശത്തുള്ള ബന്ധു എത്തിയ ശേഷമേ റോഹിന്റെ പോസ്റ്റ്മോർട്ടം നടത്തൂ.
പ്രിയയാണ് പ്രജീഷ് ലാലിന്റെ അമ്മ. സഹോദരൻ പ്രജിത്ത് ലാൽ. ദിലേജിന്റെ അമ്മ ഗിരിജ. സഹോദരി: റിൻസി. റോഹിന്റെ അമ്മ പ്രിയാകുമാരി.
പ്രിയയാണ് പ്രജീഷ് ലാലിന്റെ അമ്മ. സഹോദരൻ പ്രജിത്ത് ലാൽ. ദിലേജിന്റെ അമ്മ ഗിരിജ. സഹോദരി: റിൻസി. റോഹിന്റെ അമ്മ പ്രിയാകുമാരി.
No comments:
Post a Comment