കോതമംഗലം: ആശുപത്രിയില്‍ എത്തിക്കാന്‍ വാഹന സൗകര്യം ലഭിക്കാത്തതിനെ തുടര്‍ന്ന് പനി ബാധിച്ച് ആദിവാസി ബാലന്‍ മരിച്ചു. കോതമംഗലത്താണ് സംഭവം. പൂയംകൂട്ടി ആദിവാസി മേഖലയിലെ കുഞ്ചിപ്പാറ കുടിയില്‍ താമസക്കാരായ ശശി മഞ്ജു ദമ്പതികളുടെ മകന്‍ മൂന്ന വയസ്സുള്ള ശബരീനാഥാണ് മരിച്ചത്. രാത്രിയില്‍ കുട്ടിക്ക് പനി കൂടിയെങ്കിലും ആശുപത്രിയില്‍ കൊണ്ട് പോകാന്‍ വണ്ടി ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പുലര്‍ച്ചെ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പനി കൂടിയതിനെത്തുടര്‍ന്ന് കുട്ടി മരിക്കുകയായിരുന്നു. [www.malabarflash.com]
രണ്ട് ദിവസമായി കുട്ടിക്ക് പനി ആയിരുന്നു. ഇതേ തുടര്‍ന്ന് കുട്ടുമ്പുഴ പി എച്ചി സിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ രാത്രി ആയപ്പോഴേക്കും കുട്ടിക്ക് പനി കൂടുകയായിരുന്നു. അപ്പോള്‍ തന്നെ് കോതമംഗലം ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും വാഹനം ലഭിച്ചിരുന്നില്ല. ബ്ലാവന കടത്ത് കടന്ന് വേണം ഇവര്‍ക്ക് കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എത്താന്‍.
കുട്ടിയുടെ മരണവാര്‍ത്ത അറിഞ്ഞ് പിതാവ് ബോധരഹിതനായി. ഇയാളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധുക്കളും ജനപ്രതിനിധികളും ആവശ്യപ്പെട്ടതനുസരിച്ച് കുട്ടിയുടെ പേസ്റ്റ്‌മോര്‍ട്ട്ം മൂവാറ്റുപ്പുഴ ജനറല്‍ ആശുപത്രിയില്‍ നടത്തി. മതിയായ യാത്രാ സൗകര്യമില്ലാത്തതിനാല്‍ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാതെ നിരവധി ആളുകളുടെ മരണം ഇതിന് മുന്‍പും സംഭവിച്ചിട്ടുണ്ട്.
No comments:
Post a Comment