Latest News

മഴവില്‍ ക്ലബ്ബ് മീലാദ് വിളംബരം ശ്രദ്ധേയമായി

ദേളി: സഅദിയ്യ ഹൈസ്‌കൂള്‍ സഅദാബാദിലെ മഴവില്‍ ക്ലബ്ബിന് കീഴില്‍ നടത്തിയ മീലാദ് വിളബരം ശ്രദ്ധേയമായി. ത്വലഅല്‍ ബദ്‌റു എന്ന ശീര്‍ഷകത്തില്‍ സ്‌കൂള്‍ പരിസരങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഒത്തു കൂടി നബി കീര്‍ത്തനങ്ങളുരുവിട്ടു. സ്‌നേഹത്തിന്റെ പ്രവാചക മാതൃക കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കി. 

സ്‌കൂള്‍ മഴവില്‍ ക്ലബ്ബ് കണ്‍വീനര്‍ അബൂ ത്വാഹിര്‍ സഅദി വളാഞ്ചേരിയുടെ അദ്ധ്യക്ഷതയില്‍ പ്രിന്‍സിപ്പല്‍ ഉസ്മാന്‍ റസാ സഅദി കൊട്ടപ്പുറം വിളബര പരിപാടി ഉല്‍ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ നാഗേഷ് മാസ്റ്റര്‍ മല്ലം മുഖ്യ പ്രഭാഷണം നടത്തി. 

അഷ്‌കര്‍ സഅദി കണ്ണൂര്‍, ഉമറുല്‍ ഫാറൂഖ് സുള്ള്യ, ഫിറോസ് കോളിയടുക്കം അഖില്‍ തൃക്കണ്ണാട്,ഷിഹാബ് സുള്ള്യ തുടങ്ങിയവര്‍ സംബദ്ധിച്ചു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.