നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയില്‍ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് നീലേശ്വരം സ്വദേശിയായ എയര്‍ ഇന്ത്യ ജീവനക്കാരന്‍ മരിച്ചു. നീലേശ്വരം മടിക്കൈ മേക്കാട്ടെ കെ വി ഭാസ്‌കരന്‍ - ഭാരതി ദമ്പതികളുടെ മകന്‍ രഞ്ജിത്ത് (25) ആണ് മരിച്ചത്.[www.malabarflash.com]
ബുധനാഴ്ച വൈകിട്ട് നാലു മണിയോടെയാണ് എയര്‍പോര്‍ട്ടിന് സമീപം വെച്ച് അപകടമുണ്ടായത്.
നെടുമ്പാശ്ശേരി പറമ്പയിലെ ഒരു ഫ്‌ളാറ്റിലാണ് താമസിക്കുന്നത്. എയര്‍പോര്‍ട്ടിലെ ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ വഴിയില്‍ വെച്ച് ബൈക്ക് നിയന്ത്രണംവിട്ട് ഓവുചാലിലേക്ക് മറിയുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തിനെ ഉടന്‍ അങ്കമാലി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് ബന്ധുക്കള്‍ നെടുമ്പാശ്ശേരിയിലേക്ക് തിരിച്ചിട്ടുണ്ട്. ഏക സഹോദരി രമ്യ.
No comments:
Post a Comment